പേരാവൂരില്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി .

പേരാവൂര്‍: വന്‍ പുകയില ഉല്‍പ്പന്ന വേട്ട, പേരാവൂര്‍ പോലീസ് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് വന്‍ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി. 24 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്പന്നത്തിന് ഏകദേശം എട്ട് ലക്ഷത്തോളം … Read More

നമ്മുടെ ഉണ്ണിയേട്ടന്‍ വീണ്ടും അഭിനയരംഗത്ത്-ഓണനിലാചന്തത്തില്‍ വേഷമിടുന്നത് അരനൂറ്റാണ്ടിന് ശേഷം-

പിലാത്തറ: രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ എം.പി.ഉണ്ണികൃഷ്ണന് അരനൂറ്റാണ്ടിന് ശേഷം കലാരംഗത്ത് പുനര്‍ജനി. ഓണനിലാ ചന്തം എന്ന സംഗീത ആല്‍ബത്തിലൂടെയാണ് ഈ രാഷ്ടീയക്കാരന്‍ പുതിയ തലമുറക്ക് തന്റെ കലാജീവിതം പരിചയപ്പെടുത്തുന്നത്. എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലന്റെ സഹോദരി ഭര്‍ത്താവും കെ.പി.സി.സി. അംഗവുമായ കണ്ടോന്താറിലെ എം.പി.ഉണ്ണികൃഷ്ണന്റെ … Read More

ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു-നിരവധി തൊഴിലാളികള്‍ അംഗങ്ങളായി-

തളിപ്പറമ്പ്: ഇ-ശ്രം ക്യാമ്പ് സംഘടിപ്പിച്ചു. അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഇ ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി കേരള അയണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനിയറിങ്ങ് യൂണിറ്റ് അസോസിയേഷന്‍ കെ.ഐ.എഫ്.ഇ.യു.എയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. … Read More

തളിപ്പറമ്പില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി.  സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷ്‌റഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. പുളിയുല്‍ സ്വദേശി മനോഹരന്‍(38), ചപ്പാരപ്പടവിലെ … Read More

മെസ്‌ന ഇനി ഉജ്ജ്വലബാല്യം–സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം കെ.വി.മെസ്‌നക്ക്

കണ്ണൂര്‍: കുട്ടികള്‍ക്കായി കേരള സംസ്ഥാന സര്‍ക്കാറിന്റെ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2020 ലെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം കെ.വി മെസ്‌നക്ക് ലഭിച്ചു. കല,സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 6 നും … Read More

റബ്ബര്‍മാര്‍ക്കറ്റിങ്ങ് സൊസൈറ്റി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ആറ് കോടിയിലേറെ വേണം- വിളക്കന്നൂര്‍ ഫാക്ടറി 25 ന് ലേലം ചെയ്ത് വില്‍ക്കും.

കരിമ്പം.കെ.പി.രാജീവന്‍– തളിപ്പറമ്പ്: ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ നല്‍കാനുള്ളത് ആറ് കോടിയിലേറെ, റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയുടെ വിളക്കന്നൂര്‍ ഫാക്ടറിയും സ്ഥലവും ലേലം ചെയ്ത് വില്‍ക്കുന്നു. കൊപ്ര, ലാറ്റക്‌സ് ഫാക്ടറികള്‍ ഉള്‍പ്പെടുന്ന അഞ്ചരയേക്കര്‍ സ്ഥലമാണ് ഈ മാസം 25 ന് പരസ്യമായി ലേലം … Read More

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഹാര്‍ട്ട്‌ലിങ്ക്‌സ്–ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന്

തളിപ്പറമ്പ്: കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട്‌ലിങ്ക്‌സ് ഉദ്ഘാടനം നാളെ. തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നല്ല ഹൃദയങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍, രോഗബാധിതര്‍, അപകടത്തില്‍പെട്ടവര്‍, അംഗവിഹീനര്‍, വിധവകള്‍, മക്കളുടെ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ക്ക് ഒരു താങ്ങാവുക … Read More

ചെങ്കല്‍ഖനനത്തിനെതിരെ നവംബര്‍ 15 ന് ചപ്പാരപ്പടവുകാര്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാലേശുഗിരി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 15 ന് തിങ്കളാഴ്ച രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്കാഫിലേക്ക് പ്രദേശവാസികളുടെ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി കൃത്യമായി ലഭിച്ചിരുന്ന ശമ്പളമാണ് മുടങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്ക് എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ പറഞ്ഞു. ഒക്ടോബര്‍ … Read More

കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി

ബംഗളൂരു: വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് (07390) തമിഴ്നാട് ധർമപുരിക്ക് സമീപം പാളം തെറ്റി. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെ സേലം ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ് റ്റേറഷനുകൾക്കിടയിലാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി … Read More