കണ്ണൂര്‍ ബസ്സ്സ്റ്റാന്റിലെ ഗുണ്ടാ അക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം തടവും പിഴയും

തലശേരി: കണ്ണൂര്‍ പഴയ ബസ്സ്സ്റ്റാന്റില്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് പേര്‍ക്ക് ഗുണ്ടാഅക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കാനിടയായ കേസില്‍ പ്രതികള്‍ക്ക് 24 വര്‍ഷം തടവും 45,000 രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും അനുഭവിക്കണം. വിചാരണ കോടതിയായ … Read More

യുവതി ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു.

കൂത്തുപറമ്പ്: യുവതിയെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരി:മേധ.

ആലക്കോട് റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ പെട്ട രണ്ടുപേര്‍ പിടിയില്‍.

ആലക്കോട്: സംശയകരമായ സാഹചര്യത്തില്‍ ആലക്കോട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് പോലീസ് സ്‌റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആലക്കോട് കുരുവിക്കാട്ടില്‍ വീട്ടില്‍ ബിന്റില്‍ മോഹന്‍(35)നെ ഇന്നലെ രാത്രി 8.30 ന് ആലക്കോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വെച്ച് എസ്.ഐ. … Read More

സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയില്‍. ഹബീബ് നഗറിലെ ഇണ്ടുക്കന്‍ വീട്ടില്‍ മുഹമ്മദ് ഷബീര്‍(35), ചപ്പാരപ്പടവിലെ ചൊക്രന്റകത്ത് മുഹമ്മദ്(60), ബദരിയ്യ നഗറിലെ ചുള്ളിയോടന്‍ പൊട്ടിച്ചി വീട്ടില്‍ സി.പി.നൗഫല്‍(37), പന്നിയൂര്‍ പള്ളിവയല്‍ തറമ്മല്‍ വീട്ടില്‍ ടി.അന്‍സാര്‍(27), പാപ്പിനിശേരി ചെപ്പിക്കാട് … Read More

എം.കെ.മാത്യുമാസ്റ്ററുടെ സംസ്‌ക്കാരം നവംബര്‍-24 ന് തിങ്കളാഴ്ച്ച

തളിപ്പറമ്പ്: ഇന്നലെ രാത്രിയില്‍ നിര്യാതനായ കേരളാ കോണ്‍ഗ്രസ്(മാണി)മുതിര്‍ന്ന നേതാവും പെരുമ്പടവ് ബി.വി.ജെ.എം.ഹൈസ്‌ക്കൂല്‍ മുന്‍ ഹെഡ്മാസ്റ്ററുമായ എം.കെ.മാത്യു മൂന്നുപീടിക(85)യുടെ ശവസംസ്‌ക്കാരം നവംബര്‍-24 ന് രാവിലെ 9.30 ന് നടക്കും. പാലകുളങ്ങരയിലെ ഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയിലാണ്‌സംസ്‌ക്കാരം. … Read More

എം.കെ.മാത്യു മൂന്നുപീടികയില്‍(84)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ്‌സെന്റ് മേരീസ് ഫൊറോന ഇടവകയിലെ എം.കെ.മാത്യു മൂന്നുപീടികയില്‍(84) നിര്യാതനായി. പെരുമ്പടവ് ബി.വി.ജെ.എം ഹൈസ്‌ക്കൂളിലെ റിട്ട. മുഖ്യാധ്യാപകനാണ്. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാലകുളങ്ങരയിലാണ് താമസം. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിലൊരാളാണ്.

ശ്രീകണ്ഠപുരം സ്വദേശിനിയെ ബലാല്‍സംഗം ചെയ്ത മലപ്പുറം സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: യുവതിെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട്ടെ ടി.സി.ഷാഹത്ത്(29)നെയാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2000, 2021 കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശ്രീകണ്ഠാപുരം … Read More

പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

കണ്ണൂര്‍: പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. ഇരിണാവ് കുപ്പുരയില്‍ വീട്ടില്‍ അബ്ദുല്‍ജലീല്‍, ഫായിസ്, കോയക്കുട്ടി തങ്ങള്‍ എന്നിവരുടെ പേരിലാണ് കേസ്. അഞ്ചാംപീടിക കരിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം കല്യാശേരി സെന്‍ട്രലിലെ കുഴിക്കണ്ടത്തില്‍ വീട്ടില്‍ … Read More

ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.

തളിപ്പറമ്പ്: ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ തൈക്കണ്ടി. മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍. മരുമക്കള്‍: രത്‌നമണി, ദമയന്തി, ശശികല, ഷീബ, ഷീന, പരേതനായ വിനോദ്. സഹോദരങ്ങള്‍: ഭരതന്‍, സാവിത്രി, ഫല്‍ഗുനന്‍, … Read More

പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എല്‍.ജോണ്‍(76) നിര്യാതനായി. ഭാര്യ :പത്രീസ. മക്കള്‍: ജയന്‍, ഷാജു, ജിഷ. മരുമക്കള്‍:മെഴ്‌സി,സുധീര്‍, സംഗീത. സഹോദരങ്ങള്‍-ജോസ്മിന, ബാബു, പരേതനായ പീയൂസ്. സംസ്‌ക്കാര ചടങ്ങ് ഇന്ന്(വെള്ളി)വൈകുന്നേരം 5:30ന് വെള്ളിക്കീല്‍ സെന്റ് തോമസ് ദേവാലയത്തില്‍