ജനദ്രോഹ സര്‍ക്കാറിന്റെ അഴിമതി സദസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: സ്വജന പക്ഷപാതവും, അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാരിനെതിരെ ലോക്കല്‍ ഗവ:മെമ്പേഴ്‌സ് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ ജനദ്രോഹ സര്‍ക്കാറിന്റെ അഴിമതി സദസ് സംഘടിപ്പിച്ചു.

എല്‍.ജി.എം.എല്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.നുബുലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ പരിപാടി മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി, മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി ഭാരവാഹികളായ സിദ്ധിഖ് ഗാന്ധി, എം വി.ഫാസില്‍ , യു.ഡി.എഫ് തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ പി.മുഹമ്മദ് ഇഖ്ബാല്‍,

പി.പി.മുഹമ്മദ് നിസാര്‍, കൊടിയില്‍ സലീം, എം.കെ.ഷബിത, പി.കെ.റസിയ, പി.കെ.സാഹിദ, സി.മുഹമ്മദ് സിറാജ്, മുഹമ്മദ് കുഞ്ഞി കുപ്പം, അഷ്‌റഫ് മുട്ട, ബദരിയാ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. പി.റജുല സ്വാഗതവും കെ.പി.ഖദീജ നന്ദിയും പറഞ്ഞു .