പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്(69)നിര്യാതനായി.

തൃശൂര്‍: പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്(69)നിര്യാതനായി. തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം.

പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, കലാമണ്ഡലം മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1955-ല്‍ തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് ജനനം.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു.

വാക്കിന്റെ സൗന്ദര്യ ശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണന്‍ എങ്ങനെ വായിക്കരുത്, അര്‍ത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.

കുറ്റിപ്പുഴ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ് (ഉത്തരസംവേദന), കാവ്യമണ്ഡലം അവാര്‍ഡ് (നിഷേധത്തിന്റെ കല) പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.