ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കുറ്റപത്രം-

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ്.പി.നായരെ അക്രമിച്ച കേസില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കുറ്റപത്രം.

ദിയ സിന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. പ്രതികള്‍ വിജയ്.പി.നായര്‍ താമസിക്കുന്ന ലോഡ്ജില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും ദേഹത്ത് മഷി ഒഴിക്കുകയും ചൊറിയണം കൊണ്ട് അടിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ലാപ്‌ടോപ്പും മൊബൈല്‍ഫോണും മോഷ്ടിച്ചതായി പരാതിയുണ്ടെങ്കിലും മോഷണക്കുറ്റം ചുമത്തിയിട്ടില്ല.

ഈ മാസം 22 ന്  തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2020 സെപ്തംബര്‍ മാസത്തിലായിരുന്നു സംഭവം. അശ്ലീല പരാമര്‍ശത്തോടെയുള്ള വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്നാരോപിച്ച് ഭാഗ്യലക്ഷ്മിയും കൂട്ടരും

വിജയ് പി.നായരെ മര്‍ദ്ദിക്കുകയും സംഭവം ഫെയിഡ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട് മാപ്പ്പറയിക്കുകയുമായിരുന്നു.