ഭവത് മാനവിന്റെ ആത്മഹത്യ-സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി.

കൊളച്ചേരി: കമ്പില്‍ മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ഭവത് മാനവിന്റെ ആത്മഹത്യയില്‍ നീതിയുക്തമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

ബി.ജെ.പി. പ്രതിനിധിസംഘം ഇന്ന് ഭവത് മാനവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും, തുടര്‍നടപടികള്‍ക്ക് എല്ലാവിധപിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പാളിനെ കാണുകയും എത്രയും പെട്ടെന്ന് പി.ടി.എ. മീറ്ററിംഗും സര്‍വകക്ഷി യോഗവും ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ആവശ്യപ്പെട്ടു.

മയ്യില്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് എത്രയും പെട്ടെന്ന് നീതിയുക്തമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ഉടന്‍ തന്നെ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് ഇന്‍സ്‌പെക്ടര്‍ പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കുകയും ചെയ്തു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.പി.ഗോപാലകൃഷ്ണന്‍, ജന.സെക്രട്ടറി പി.വി.ദേവരാജന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.പി.ചന്ദ്രഭാനു, എ.സഹജന്‍, പി.വി.വേണുഗോപാല്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.