മസില്‍ നിയാസ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായി-
പരിയാരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആഡംബര ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി.
കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയിലെ നിസാമുദ്ദീന്‍ എന്ന മസില്‍ നിയാസിനെ (39)യാണ് പരിയാരം എസ്.ഐ.പി.സി. സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തലശേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന നിയാസിനെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോരന്‍പീടിക പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ നബീല കോട്ടേജില്‍ മുഹമ്മദ് അബ്ദുള്ളയുടെ കെ.എല്‍ 59-7676 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബൈക്ക് കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയായിരുന്നു ബൈക്ക് മോഷണം. ബൈക്ക് ഏപ്രില്‍ 28-ന് നീലേശ്വരം പെട്രോള്‍ പമ്പില്‍ നിന്നും യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇന്ധനം നിറക്കാനെത്തിയപ്പോള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കാറില്‍ പിന്തുടരുന്നത് മനസിലാക്ക് നിയാസ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് നിയാസിനെ തിരിച്ചറിഞ്ഞത്. നിരവധി കവര്‍ച്ചക്കേസു കളില്‍ പ്രതിയായ ഇയാള്‍ പഴയങ്ങാടിയിലും മയ്യിലും നടന്ന വിവിധ കേസുകളില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു.