ചാവശ്ശേരിയില്‍ വീടിനു മുന്നില്‍ സ്‌ഫോടനം.
മട്ടന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനം.
ചാവശ്ശേരി മണ്ണോറയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു മുന്നില്‍ ഇന്നലെ അര്‍ധരാത്രി സ്‌ഫോടനമുണ്ടായത്.
രണ്ടാഴ്ചമുമ്പും സ്‌ഫോടനമുണ്ടാകുകയും തുടര്‍ന്ന് ആര്‍.എസ്.എസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്ത പ്രദേശമാണിത്.
ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുധീഷിന്റെ വീടിനുമുന്നിലാണ് ഇപ്പോള്‍ സ്‌ഫോടനമുണ്ടായത്.
നേരത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെ ഇവിടെ നിന്ന് സ്‌ഫോടകവസ്തു കണ്ടെത്തിയിരുന്നു.