എ.ആര്‍.സി നായര്‍ക്ക് തളിപ്പറമ്പിന്റെ അന്ത്യാഞ്ജലി.
തളിപ്പറമ്പ്: ബുധനാഴ്ച അന്തരിച്ച സി.പി.ഐ നേതാവ് എ.ആര്‍.സി നായരുടെ മൃതദേഹം തൃച്ചംബരം പട്ടപാറയിലെ എന്‍.എസ്.എസ് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കാരിച്ചു.
മൃതദേഹത്തില്‍ സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.
അഡ്വ: പി.സന്തോഷ് കുമാര്‍ എം.പി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: ഗോപിനാഥ് രവീന്ദ്രന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍,
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി.മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.ബാബു, പി.കെ.മധുസൂദനന്‍ ,
കെ.വി.ഗോപിനാഥന്‍, പി.ലക്ഷ്മണന്‍, കെ.ടി.ജോസ്, വേലിക്കാത്ത് രാഘവന്‍, വി.ജി.സോമന്‍, ടി.കെ.വത്സലന്‍, സി.പി.ഐ നേതാക്കളായ സി.രവീന്ദ്രന്‍, എം.ഗംഗാധരന്‍, കോമത്ത് മുരളീധരന്‍, സി.പി.എം ജില്ലാ സെക്രട്ടരിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം വി.വി.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ സംസ്ഥാന എക്‌സിക്യുടിവ് അംഗം സി.എന്‍.ചന്ദ്രന്‍, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, സി.പി.ഐ ജില്ല കമ്മിറ്റി അംഗം കോമത്ത് മുരളിധരന്‍, കെ.സന്തോഷ് ( സി.പി.എം), സി.സി.ശ്രീധരന്‍ (കോണ്‍ഗ്രസ് ഐ), സി.പി.വി.അബ്ദുള്ള (മുസ്ലീം ലീഗ് ),
അഡ്വ: പി.എന്‍. മധുസൂദനന്‍ (എല്‍.ജെ.ഡി), കെ.അശോക് കുമാര്‍ (ബി.ജെ.പി), എം.കരുണാകരന്‍ (എന്‍.സി.പി), കെ.വി.മഹേഷ് (തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍), വി.പി.മഹേശ്വരന്‍ മാസ്റ്റര്‍ (പ്രത്യുഷ),
എസ്.കെ.നളിനാക്ഷന്‍ മാസ്റ്റര്‍ (എച്ച്.എം.മൂത്തേടത്ത് ഹൈസ്‌കുള്‍), എം.മഹേഷ് കുമാര്‍ (എ.കെ.എസ്.ടി.എ), കെ.എസ്.റിയാസ് (മര്‍ച്ചന്റ്‌സ് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.മുജീബ് റഹമാന്‍ സ്വാഗതം പറഞ്ഞു .