നിലയില്‍ മാറ്റമില്ല-മുഖ്യമന്ത്രി കോടിയേരിയെ സന്ദര്‍ശിച്ചു.

ചെന്നൈ: സി.പി.എം നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പത്‌നി കമലയും കൂടെയുണ്ടായിരുന്നു. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം വരെ മുഖ്യമന്ത്രി ചെന്നൈയില്‍ തുടരും.

അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29-ാം തീയതിയാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.