ഡോ.പി.കെ.രഞ്ജീവിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു.
തളിപ്പറമ്പ്: ഡോ.പി.കെ.രഞ്ജീവിന്റെ പ്രഥമ കഥാസമാഹാഗം ഉദ്ദണ്ഡരാജ്യത്തെ കഴുതകള്‍ പ്രകാശനം ചെയ്തു.
കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തും കടവ് നിര്‍വഹിച്ചു.
പ്രവാസി വ്യവസായിയും ചലച്ചിത്രനിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍ പുസ്തകം ഏറ്റുവാങ്ങി.
പ്രൊഫ. സുസ്മിത ബാബു പുസ്തക അവതരണം നടത്തി.
പാര്‍വ്വണി സി അഭിഷേകിന്റെ പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ കവി മാധവന്‍ പുറച്ചേരി അധ്യക്ഷത വഹിച്ചു.
പി.സി.വിജയരാജന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.കെ.മനോഹരന്‍, ഡോ: ടി പി നഫീസ ബേബി, എന്‍.സി.നമിത, വിജയ് നീലകണ്ഠന്‍, സദാശിവന്‍ ഇരിങ്ങല്‍, മുയ്യം രാജന്‍, അജിത് കൂവോട്, പ്രമോദ് കൂവേരി, ഡോ: പി കെ രഞ്ജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രമോദ് കൂവേരി, ഹബീബ് റഹ്മാന്‍, ജ്യോതി സാവിത്രി, ശരത് കൃഷ്ണ എന്നിവര്‍ക്ക് വി പി മഹേശ്വരന്‍ മാസ്റ്റര്‍ ഉപഹാരങ്ങള്‍ നല്‍കി.