കുന്നോത്ത് ബസ്സപകടം. ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി.

ഇരിട്ടി: ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണംവിട്ട് ബസ് പാഞ്ഞുകയറി.

ബംഗളൂരുവില്‍ നിന്നും കണ്ണൂരേക്ക് വരികയായിരുന്ന അശോകാ ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ച അഞ്ചര മണിയോടെയാണ് അപകടം.

അപകടത്തില്‍ ആര്‍ക്കും തന്നെ കാര്യമായ പരുക്കില്ല.

ബസ് ഷെല്‍ട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

പുലര്‍ച്ചെയായതിനാല്‍ ബസ്‌കാത്തിരിക്കാന്‍ ആരുമുണ്ടാകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.