പരിയാരം കവര്‍ച്ച: ജെറാള്‍ഡും രഘുവും അന്ധ്രയില്‍ പോലീസ് പിടിയില്‍

 

പരിയാരം: പരിയാരം കവര്‍ച്ചാകേസിലെ ജെറാള്‍ഡും രഘുവും ആന്ധ്ര പോലീസിന്റെ പിടിയിലായി.

കേസിലെ പ്രതി സഞ്ജീവ്കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നും പ്രതികള്‍ അന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാപോലീസ് ഇത് അന്ധ്രപോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം.

മറ്റ് പ്രതികളെ പിടികൂടുന്നതിനായി തമിഴ്നാട്ടിലേക്ക് പോയ പരിയാരം പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി അന്ധ്രയിലേക്ക് പോയി.

ഇവരെ പരിയാരത്തേക്ക് കൊണ്ടുവരും. സംഘത്തലവന്‍ സൊള്ളന്‍ സുരേഷ്, അബു എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്.

ചൊവ്വാഴ്ച്ച രാത്രിയിലാണ് കവര്‍ച്ചാകേസിലെ ഒരുപ്രതി സഞ്ജീവ്കുമാറിനെ പരിയാരം പോലീസ് കോയമ്പത്തൂരില്‍വെച്ച് പിടികൂടിയത്.