കഞ്ചാവ് ബീഡി- മൂന്ന് യുവാക്കളുടെ പേരില്‍ കേസ്.
പയ്യന്നൂര്‍: കഞ്ചാവ് ബീഡിവലിച്ചതിന് 3 യൂവാക്കളുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കോറോം പരവന്തട്ട ചാമുണ്ടി വീട്ടില്‍ കെ.ദില്‍ജിത്ത്(19), തുളുവടുക്കത്തെ കരിഞ്ചാന്തട്ടെ വീട്ടില്‍ കെ.സി.അഭിനവ്(18), മുത്തത്തിയിലെ കൊടിവളപ്പില്‍ എം.അഭിനന്ദ് ബാബു(18) എന്നിവരുടെ പേരിലാണ് കേസ്.
എസ്.ഐ സി.സനീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 10.50 ന് രാത്രി പട്രോളിങ്ങിനിടയില്‍ കോറോം കാപ്പാട്-പരവന്തട്ട റോഡിലെ തണല്‍ പാര്‍ക്കിന് സമീപം കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കവയൊണ് ഇവര്‍ പിടിയിലായത്.