വീട്ടുവളപ്പില്‍ അതിക്രമിച്ചുകയറി പ്ലാവ് മുറിച്ചുമാറ്റിയതിന് കേസ്.

പയ്യന്നൂര്‍: വീട്ടുവളപ്പില്‍ അതിക്രമിച്ച്കയറി 30,000 രൂപ വിലമതിക്കുന്ന പ്ലാവ് മുറിച്ചുമാറ്റിയതിന് സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

രാമന്തളി വടക്കുമ്പാട്ടെ സ്‌നേഹ, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

രാമന്തളി വടക്കമ്പാട്ടെ കളരി റോഡില്‍ കൊടക്കല്‍ വടക്കേവീട്ടില്‍ കുഞ്ഞിരാമന്റെ(75)പരാതിയിലാണ് കേസ്.

കഴിഞ്ഞ ജീലായ്-27 ന് രാവിലെ 11ന് കുഞ്ഞിരാമന്റെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ചുകയറി മരം മുറിച്ചുമാറ്റിയെന്നാണ് പരാതി.

ഈ മരത്തിന്റെ ശിഖരങ്ങള്‍ സ്‌നേഹയുടെ വീട്ടുവളപ്പിലേക്ക് ചാഞ്ഞുനില്‍ക്കുന്നത് മുറിച്ചുകളയാത്തതിന്റെ വിരോധത്തിലായിരുന്നു സംഭവം.