എംഎസ്എഫ് നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

പരിയാരം: കടന്നപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീം (29)മിന് മര്‍ദനമേറ്റ സംഭവത്തില്‍ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സിപിഎം പ്രവര്‍ത്തകന് എതിരേയും കേസെടുത്തു.

കടന്നപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എംഎസ്എഫ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിന്റെ വിരോധത്തില്‍ കടന്നപ്പള്ളി സ്‌കൂളിന് സമീപത്തൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍

എട്ട് ബൈക്കില്‍ വന്ന ആദര്‍ശ്, ശ്യാംനാഥ്, പി.ജിതിന്‍, അനുരാഗ് എന്നിവരടങ്ങിയ 12 അംഗ സംഘം ചവിട്ടി വീഴ്ത്തി ഹെല്‍മറ്റുകള്‍ ഉപയോഗിച്ച് മാരകമായി മര്‍ദിക്കുകയും, സംഭവ സ്ഥലത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരു സിപിഎം പ്രവര്‍ത്തകന്‍ മരവടി കൊണ്ടും തസ്ലീമിന്റെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.