കിണറില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി
തളിപ്പറമ്പ്: പൂച്ചയെ എടുക്കാന്‍ ഇറങ്ങി കിണറ്റില്‍ അകപ്പെട്ടു പോയ യുവാവിനെ അഗ്‌നിരശമനസേന രക്ഷിച്ചു.
ഫാറൂഖ് നഗറിലെ കെ.ഹാരിസ് എന്നയാളുടെ 50 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറ്റില്‍ അകപ്പെട്ട മുഹമ്മദ് ഹംറാസ് (19) പൂച്ചയെ രക്ഷപ്പെടുത്തിയതിന് ശേഷം മുകളിലോട്ട് കയറാന്‍ സാധിക്കാതെ കിണറില്‍ അകപ്പെട്ടത്.
തളിപ്പറമ്പ് അഗ്‌നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എം.ജി.വിനോദ് കുമാര്‍, സി.അഭിനേഷ്, കെ.ധനേഷ്, ഹോം ഗാര്‍ഡ് വി.ജയന്‍, പി.ചന്ദ്രന്‍എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മുഹമ്മദ് ഹംറാസിനെ കരയിലെത്തിച്ചത്.