ബി.ജെ.പി പ്രവര്‍ത്തകനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ചാവക്കാട്: മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് (35) മരിച്ചത്. കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി വൈകീട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലെത്തിയവർ … Read More

പുഴയില്‍ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി-

തളിപ്പറമ്പ്: പുഴയില്‍ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വായാട്ടുപറമ്പ് ഹണിഹൗസിന് സമീപത്തെ ഉറുമ്പടയില്‍ ടോമിയുടെ (47) മൃതദേഹമാണ് ഇന്ന് രാവിലെ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത്. തളിപ്പറമ്പ് അഗ്നിശമനസേനയെത്തി മൃതദേഹം കരക്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടോമി നണിശേരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് … Read More

കെ.എന്‍.അഷറഫിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി-ഡെപ്പോസിറ്റില്ലാതെ ഡെപ്പോസിറ്റര്‍മാരുടെ സംവരണ സീറ്റില്‍ നിന്ന് ഡയരക്ടറായെന്ന്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനത്തേക്ക് കെ.എന്‍.അഷറഫ് തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സഹകരണ അസി.രജിസ്ട്രാര്‍ക്ക് പരാതി. ബാങ്ക് മെമ്പറായ തൃച്ചംബരം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായി ബാങ്കില്‍ പരിശോധനക്കെത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. … Read More

പറശിനിക്കടവില്‍ യുവാവ് പുഴയില്‍ ചാടിയതായി സംശയം

പറശിനിക്കടവ് : നണിച്ചേരിക്കടവ് പാലത്തിന്റെ മുകളില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. ഇന്നലെ രാത്രിയാണ് സംഭവം. ആലക്കോട് വായാട്ട്പറമ്പ് സ്വദേശിയായ യുവാവാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. ഇദ്ദേഹത്തിന്റേതെന്നു കരുതുന്ന ബൈക്ക് പുഴക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഒടുവില്‍ ക്ഷേത്രമോഷ്ടാവ് പരിയാരം പോലീസിന്റെ പിടിയിലായി-

പരിയാരം: കടന്നപ്പള്ളിക്ഷേത്രക്കവര്‍ച്ച കേസില്‍ പ്രതി പിടിയില്‍. വിവാദങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച്ച കേസ് രജിസ്റ്റര്‍ ചെയ്ത് പരിയാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൈതപ്രത്തെ ഹരിദാസിനെ(43) എസ്.ഐ.രൂപ മധുസൂതനന്‍ അറസ്റ്റ് ചെയ്തത്. കടന്നപ്പള്ളിയിലെ മംഗലശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 22 ന് നടന്ന മോഷണക്കേസിലാണ് ഹരിദാസ് പിടിയിലായത്. … Read More

കൊലക്കേസ് പ്രതിയായ ജീവപര്യന്തം തടവുകാരന്‍ മരിച്ചു-

പരിയാരം: ജീവപര്യന്തം തടവുകാരന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചു. മലപ്പുറം ചെക്കിലേരി പെരുമ്പലഹൗസില്‍ പോക്കുവിന്റെ മകന്‍ മമ്മിക്കുട്ടി(64)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു കൊലക്കേസില്‍ 2004 മുതല്‍ ശിക്ഷ അനുഭവിച്ചു വരികയാണ് മമ്മിക്കുട്ടി. കടുത്ത … Read More

മഹമ്മൂദ് സാഹിബും സുബൈര്‍ സാഹിബും വീണ്ടും ഒന്നാകും-മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മുസ്ലിംലീഗിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സമാന്തര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം അള്ളാംകുളം മഹമ്മൂദിനോട് ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന കമ്മറ്റിയുടെ … Read More

ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ചു-

തലശ്ശേരി: പൊള്ളലേറ്റ്ചികില്‍സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മേലൂര്‍കടവ് റോഡിലെ പ്രകാശന്റെ മകള്‍ അനഘ (24) യാണ് ചികില്‍സക്കിടയില്‍ ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അനഘയെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് … Read More

കല്ലിങ്കീലിനെ എല്ലാ പദവികളില്‍ നിന്നും നീക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം-ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും കല്ലിങ്കീലിനെതിരെ-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പുറത്താക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം ഏകകണ്‌ഠേന ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം നാലോടെ കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തിലാണ് തീരുമാനം. കല്ലിങ്കീലിനെ സസ്‌പെന്റ് ചെയ്ത തീരുമാനം … Read More

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കവര്‍ച്ചാശ്രമം-പൂട്ടുകള്‍ തകര്‍ത്ത നിലയില്‍

പഴയങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കവര്‍ച്ചാശ്രമം. കോഴിബാസാറില്‍ പ്രവര്‍ത്തിക്കുന്ന മാടായി ശാഖയിലാണ് കവര്‍ച്ചക്ക് ശ്രമം നടന്നത്. പുറത്തെ ഗ്രില്ലിന്റെയും അകത്തെ വാതിലിന്റെയും പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നുവെങ്കിലും പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അനുമാനം. ബാങ്ക് അധികൃതരെത്തി കൂടുതല്‍ … Read More