മറ്റൊരു ലാവ്ലിന്‍ ആകുമോ ? ഏരുവേശി കള്ളവോട്ട് കേസ് 64-ാം തവണയും മാറ്റിവെച്ചു-

തളിപ്പറമ്പ്: പ്രമാദമായ ഏരുവേശി കള്ളവോട്ട് കേസ് മറ്റൊരു ലാവ്ലിന്‍ കേസായി മാറുമോ എന്ന ആശങ്കയില്‍ പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളി. ഇന്നലെ നടന്ന മാറ്റിവെക്കലോടെ ഇത് 64-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. 2014 ഏപ്രില്‍ 13 ന് ഫയല്‍ ചെയ്ത കേസാണ് 10 … Read More

ശുഭപന്തുവരാളി രാഗത്തില്‍ ലയിക്കാന്‍ നീലകണ്ഠ അബോഡില്‍ എം.ജയചന്ദ്രനും.

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പന്ത്രണ്ടാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ … Read More

പെരുഞ്ചെല്ലൂര്‍സംഗീതസഭ ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചു.

തളിപ്പറമ്പ്: സംഗീതാസ്വാദന കൂട്ടായ്മക്ക് മാതൃകയായ പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ ഒന്‍പതാം വാര്‍ഷികാഘോഷം നടന്നു. പി.വി.രാജശേഖരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പി.എസ്.ഭുവനേശ്വരിയും ഇന്ത്യയിലെ അറിയപ്പെടുന്ന ശുദ്ധസംഗീത ഉപാസകനും പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ രക്ഷാധികാരിയുമായ നാരായണന്‍ നൊച്ചൂരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്. നിരവധി സംഗീതപ്രേമികള്‍ പരിപാടിയില്‍ … Read More

കിണറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

പരിയാരം: മേയുന്നതിനിടയില്‍ കിണറില്‍ വീണ ഗര്‍ഭിണിയായ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാരക്കുണ്ട് പരവൂരില്‍ സി.വി.കരുണാകരന്‍ എന്നയാളുടെ പശുവാണ് 25 അടി ആഴമുള്ള കിണറില്‍ വീണത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.ശശിധരന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ ചായകുടി മുങ്ങല്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പല വിഭാഗത്തിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി. ഒ.പി.ദിവസങ്ങളില്‍ തന്നെ രാവിലെ മുഖം കാണിച്ച ശേഷം ചായകുടിക്കാനായി പോകുന്നവരെ പിന്നീട് മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ലെന്നാണ് പരാതി. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സ്വകാര്യ … Read More

പത്മശ്രീ ബഹുമതിനേടിയവര്‍ക്ക് തളിപ്പറമ്പ് പൗരാവലിയുടെ ആദരവ്.

തളിപ്പറമ്പ്: പത്മശ്രീ ബഹുമതിനേടിയ ഇ.പി.നാരായണന്‍ പെരുവണ്ണാനും സദനം പി.വി.ബാലകൃഷ്ണനും തളിപ്പറമ്പ് പൗരാവലിയുടെ ആദരവ്.  വൈകുന്നേരം 4 ന് മുത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നിന്നും ടൗണ്‍ സ്‌ക്വയറിലേക്ക് ആനയിച്ച ഇരുവര്‍ക്കും ടൗണ്‍സ്‌ക്വയറില്‍ നല്‍കിയ സ്വീകരണ സമ്മേളനം അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം … Read More

38 വര്‍ഷവും ജോലിചെയ്തത് സത്യസന്ധമായി മാത്രം-അന്യായമായി ഒന്നും ചെയ്തിട്ടില്ല-ടി.വി.പുഷ്പകുമാരി.

തളിപ്പറമ്പ്: കഴിഞ്ഞ 38 വര്‍ഷം ജോലിചെയ്തത് സത്യസന്ധമായിട്ടാണെന്നും, ന്യായം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട സെക്രട്ടെറി ടി.വി.പുഷ്പകുമാരി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. സംവരണതത്വം പാലിക്കാതെ ബാങ്കില്‍ രണ്ട് നിയമനങ്ങള്‍ നടത്തുന്നതിന് പത്രപരസ്യം നല്‍കിയതിന … Read More

രാജരാജേശ്വര ക്ഷേത്രം റോഡ് അടച്ചു-ഇന്റര്‍ലോക്ക് പണി ആരംഭിച്ചു.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം റോഡ് ഇന്റര്‍ലോക്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. റോഡ് അടച്ചതിനാല്‍ വാഹനങ്ങല്‍ വഴിതിരിച്ചുവിട്ടു.  വലിയ വാഹനങ്ങള്‍ സയ്യിദ് നഗര്‍ വഴിയും ചെറിയ വാഹനങ്ങള്‍ മുക്കോല വഴിയും തിരിച്ചുവിട്ടിരിക്കയാണ്. ഏറെ നാളായി തകര്‍ന്നുകിടക്കുന്ന റോഡ് ഇന്റര്‍ലോക്ക് ചെയ്യണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. … Read More

പഴയങ്ങാടിയില്‍ ടാങ്കര്‍ലോറി മറിഞ്ഞു- കണ്ണൂര്‍ ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചു ചോര്‍ച്ചയില്ലെന്ന് ഫയര്‍ഫോഴ്‌സ്.

കണ്ണൂര്‍ ഭാഗത്തേക്ക് ഗതാഗതം നിരോധിച്ചു. പഴയങ്ങാടി: പഴയങ്ങാടിപ്പാലത്തില്‍ പാചകവാതക ബുള്ളറ്റ്  ടാങ്കര്‍കാറുകളില്‍ ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്. ഗ്യാസ് ചോര്‍ച്ചയില്ല. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് … Read More

എരമം-കടയക്കര മഖാം ഉറുസ് ഫിബ്രവരി-8 മുതല്‍ 12 വരെ.

മാതമംഗലം: മാനവസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ബെബ്രുവരി 8 മുതല്‍ 12 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്തരമലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കടയക്കര മഖാം ജാതി മത വ്യത്യാസമില്ലാതെ ആയിരക്കണക്കിനാളുകളുടെ … Read More