എ.കെ.ജിയുടെ പൂര്‍ണകായ ശില്‍പ്പമൊരുങ്ങി-

പഴയങ്ങാടി-സിപിഎം ജില്ല സമ്മേളനത്തിന്റെ ഭാഗമായി എരിപുരത്ത് സംഘാടകസമിതി ഓഫീസിനുമുന്നില്‍ എ കെ ജിയുടെ പൂര്‍ണ്ണകായ ശില്പമൊരുങ്ങി. സമരമുഖത്തേക്ക് കുതിക്കുന്ന എകെജിയുടെ രൂപം ഫൈബര്‍ ഗ്ലാസ്സില്‍ പത്തടി ഉയരത്തിലാണ് ശില്പി ഉണ്ണി കാനായി ഒരുക്കിയത്. രതീഷ് വിറകന്‍, വിനേഷ് കൊയക്കീല്‍, ടി കെ.അഭിജിത്ത്, … Read More

സ്വപ്‌ന സുരേഷ് കെട്ടിവെക്കേണ്ടത് 28 ലക്ഷം രൂപ-ഇന്ന് ജയില്‍മോചിതയായേക്കും-

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യനടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് പുറത്തിങ്ങാന്‍ വൈകുന്നത്. 28 ലക്ഷത്തോളം രൂപ ഏറണാകുളത്തെ വിവിധ കോടതികളിലായി കെട്ടിവെക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ … Read More

“ഡൂഗ്രി ഖരാസിയ”- കേരളത്തില്‍ നേഴ്‌സിങ്ങിന് പഠിക്കേണ്ടെന്ന് എല്‍.ബി.എസ്.

പരിയാരം: ജാതിസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നേഴ്‌സിങ്ങ് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കര്‍ണാടക കാര്‍വാര്‍ സ്വദേശികളായ 30 കൊല്ലത്തിലധികം കണ്ണൂര്‍ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി താമസിച്ച് മത്സ്യബന്ധനം നടത്തിവരുന്ന ശ്രീമന്ദ് ഗോവിന്ദന്റെ മകള്‍ മീന ശ്രീമന്ദിനാണ് ഈ ദുരനുഭവം ഉണ്ടായത്. ശ്രീമന്ദും കുടുംബവും കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ … Read More

കേശവതീരത്ത് പൂര്‍ണ്ണകായ കഥകളി ശില്പമൊരുങ്ങി-നീലമനയില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കരവിരുത്-

പിലാത്തറ:പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നിലവിളക്കിന് മുമ്പില്‍ കഥകളി പൂര്‍ണ്ണകായ ശില്പമൊരുങ്ങി. കോണ്‍ക്രീറ്റില്‍ പണിതുയര്‍ത്തിയ കഥകളി ശില്പം യഥാസ്ഥാനത്ത് തനതായ ചായം പൂശി മിനുക്കിയതോടെ ജീവന്‍ തുടിക്കുന്ന വിധത്തില്‍ ആകര്‍ഷകമായി. എരമം പേരൂല്‍ സ്വദേശി നീലമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് തന്റെ … Read More

എട്ട് ഷട്ടറുകള്‍ തുറന്നു-മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി-

ഇടുക്കി: നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എട്ട് ഷട്ടറുകള്‍ തുറന്നു. 60 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകല്‍ ഉയര്‍ത്തിയത്. ഇന്ന് ഉച്ച്ക്ക് 12 മണി മുതല്‍ രണ്ട് ഷട്ടറുകള്‍  കൂടി ഉയര്‍ത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 2986 ക്യൂസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. … Read More

കാരായിരാജനും കാരായി ചന്ദ്രശേഖരനും നവംബര്‍ 5ന് തലശേരിയില്‍ സ്വീകരണം-

തലശേരി: ഫസല്‍ വധക്കേസില്‍ ജാമ്യവ്യവസ്ഥയിലെ ഇളവിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സി.പി.എം നേതാക്കളായ കാരായിരാജനും, കാരായിചന്ദ്രശേഖരനും നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച്ച തലശേരിയില്‍ സ്വീകരണം ഒരുക്കുന്നു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് സി.പി.എം ഏരിയകമ്മിറ്റി നല്‍കുന്ന സ്വീകരണം ജില്ല സെക്രട്ടറി എം.വി … Read More

അമരീന്ദര്‍സിങ്ങ് കോണ്‍ഗ്രസ് വിട്ടു, പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചു-

ചാണ്ഡിഗഡ്: അമരീന്ദര്‍ സിങ്ങ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചു, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസില്‍ … Read More

വി.എസ്.ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ പട്ടത്തെ എസ്.യു.ടി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് യോഗം ചേരുന്നുണ്ട്.

സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു-

ദമാം: കോഴിക്കോട് സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികല്‍ ഉള്‍പ്പെടെ 6 പേരുടെ വധശിക്ഷ അപ്പീല്‍കോടതി ശരിവെച്ചു. കൊടുവള്ളി മുക്കിലങ്ങാടി വേലാട്ടുകുഴിയില്‍ സമീറാണ് കൊല്ലപ്പെട്ടത്. ദമാം ക്രിനില്‍ കോടതി വിധിച്ച ശിക്ഷയാണ് അപ്പീല്‍കോടതി ശരിവെച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനികപ്പുറത്ത് … Read More

ജോലിചെയ്യുന്നസമയത്ത് കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയാണ് ഒരാളെ വിരമിക്കുമ്പോഴും പ്രസക്തനാക്കുന്നതെന്ന് സംവിധായന്‍ ഷെറി-സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ജോലിചെയ്യുന്നകാലത്ത് സമൂഹത്തോട് പുലര്‍ത്തിയ പ്രതിബദ്ധതയാണ് ജോലിയില്‍ നിന്ന് വിരമിക്കുന്ന ഒരാളെ പ്രസക്തനാക്കുന്നതെന്ന് ചലച്ചിത്രസംവിധായകനും കെ.എസ്.എഫ്.ഡി.സി.ഡയരക്ടറുമായ ഷെറി. ജീവകാരുണ്യപ്രവര്‍ത്തകനും പരിയാരം കേരളാ ഫുഡ്ഹൗസ് ജീവനക്കാരനുമായ സി.വി.ജനാര്‍ദ്ദനന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ … Read More