ഇന്ന്(09-01-2024)ചൊവ്വാഴ്ച്ച തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. ഇ.എന്‍.ടി, ദന്തല്‍, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച്തെറാപ്പി, ഡയറ്റീഷ്യന്.
Category: വാർത്തകൾ
സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കരുവന്നൂര്‍ … Read More
ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ ദേശ്രക്ഷായാത്രക്ക് കുറുമാത്തൂരില്‍ ഉജ്ജ്വല സ്വീകരണം ഒരുക്കും.
കുറുമാത്തൂര്‍:മുസ്ലിം ലീഗ് ദേശ്രക്ഷാ യാത്ര വിജയിപ്പിക്കാന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് ലീഗ് ഓഫീസില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കണ്വെന്ഷന് തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷൗക്കത്തലി പൂമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം … Read More
ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍.
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോയെന്നായിരുന്നു, ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താലേഖകരോട് ശിവകുമാറിന്റെ പ്രതികരണം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ ആരെല്ലാം പങ്കെടുക്കണം എന്ന കാര്യത്തില്‍ കേന്ദ്രത്തിലെ … Read More
ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 21,22,23 തീയതികളില്‍. കല്ലിങ്കീല്‍ സംഘാടകസമിതി ചെയര്മാന്.
തളിപ്പറമ്പ്: ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിതോത്സവം-2024 സംഘാടക സമിതി രൂപീകരണ യോഗം കരിമ്പം കില കാമ്പസില്‍ നടന്നു. എം.വി ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയ്യേറ്ററുകളിലായാണ് ചലച്ചിത്രോത്സവം നടത്തുന്നത്. ഐ … Read More
എന്ത് ഫുട്പാത്ത്, കാണുന്നതെല്ലാം ബോര്‍ഡ്പാത്തുകള്‍ മാത്രം-
തളിപ്പറമ്പ്: ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു പൊതു മര്യാദകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകം. നടപ്പാതകളിലും തിരക്കേറിയ മറ്റു സ്ഥലങ്ങളിലും പരിപാടികളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സംഘടനകള്‍ തോന്നുന്നതുപോലെ ബോര്‍ഡുകള്‍ വെക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പൂക്കോത്ത്നടയില്‍ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗത്തെ ഫുട്പാത്തിലേക്ക് കാല്‍നടയാത്രക്കാര്‍ … Read More
അയോധ്യയിലെ പ്രതിഷ്ഠാദിവസം പ്രസവിക്കണമെന്ന് നിരവധി ഗര്‍ഭിണികള്‍ ആവശ്യപ്പെടുന്നു.
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുനടക്കുന്ന ജനുവരി 22-ന് ശസ്ത്രക്രിയ ചെയ്ത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനനം നിര്‍വഹിക്കണമെന്ന് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. രേഖാമൂലമുള്ള 14- അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതായി ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ … Read More
ഡി.വൈ.എഫ്.ഐയുടെ പടുകൂറ്റന്‍ റാലിക്ക് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത- ഇത് വെറും ട്രെയിലറെന്ന് മുഹമ്മദ്സലീം.
കൊല്‍ക്കത്ത: സംസ്ഥാനവ്യാപകമായി ഡി.വൈ.എഫ്.ഐ. നടത്തിവന്ന ഇന്‍സാഫ് യാത്രക്ക് കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് പതിനായിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലിയോടെ സമാപനം. ബംഗാളില്‍ മമതയ്ക്കും ബി.ജെ.പി.ക്കും എതിരായ പോരാട്ടം ബ്രിഗേഡില്‍നിന്ന് തുടങ്ങുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം. സംസ്ഥാനസെക്രട്ടറി സെക്രട്ടറി മുഹമ്മദ് സലീം … Read More
ഇന്ന്(08-01-2024)തിങ്കള്‍ തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി സൈക്യാട്രി, ദന്തല്‍, കണ്ണ് വിഭാഗം, ഇ.എന്‍.ടി. ഓഡിയോളജി & സ്പീച്ച് തെറാപ്പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്.
ചട്ടം ലംഘിച്ച് ഡിവൈഡറില്‍ ഡി.വൈ.എഫ്.ഐബോര്‍ഡ് ബി.ജെ.പി പരാതി നല്കി-
കെ.സുരേന്ദ്രന്റെ പരിപാടിയുടെ ബോര്‍ഡ് സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ്. തളിപ്പറമ്പ്: ദേശീയപാത ഡിവെഡറില്‍ ഡി വൈ എഫ് ഐ യുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചതിനെതിരെ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പോലീസ്-നഗരസഭ അധികൃതര്‍ക്ക് പരാതി നല്കി. ടൗണ്‍ സ്വകയറില്‍ നടക്കുന്ന പൊതുപരിപാടികള്‍ക്ക് പരിപാടി … Read More
