എന്ത് ഫുട്പാത്ത്, കാണുന്നതെല്ലാം ബോര്‍ഡ്പാത്തുകള്‍ മാത്രം-
തളിപ്പറമ്പ്: ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു പൊതു മര്യാദകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകം.
നടപ്പാതകളിലും തിരക്കേറിയ മറ്റു സ്ഥലങ്ങളിലും പരിപാടികളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സംഘടനകള്‍ തോന്നുന്നതുപോലെ ബോര്‍ഡുകള്‍ വെക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗത്തെ ഫുട്പാത്തിലേക്ക് കാല്‍നടയാത്രക്കാര്‍ കയറുന്ന വഴിയില്‍ തന്നെയാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്.
അതുപോലെ ദേശീയപാതയിലെ ഡിവൈഡറില്‍ ഡി.വൈ.എഫ്.ഐ ചട്ടം ലംഘിച്ച് ബോര്‍ഡ് വെച്ചതായി ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്.
കാല്‍നടക്കാരുടെയും വാഹനങ്ങളുടെയും സുഗമമായ യാത്ര തടസപ്പെടുത്തി ബോര്‍ഡ് വെക്കുന്നത് ഇപ്പോല്‍ പതിവായി മാറിയിരിക്കയാണ്. മിക്ക ബോര്‍ഡുകളും കാല്‍നടക്കാരുടെ തലക്കടിക്കുകയോ വസ്ത്രങ്ങള്‍ കീറുകയോ ചെയ്താല്‍ അവനവന്‍ സഹിക്കുക എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ല.
പോലീസും നഗരസഭാ അധികൃതരും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്.