ചട്ടം ലംഘിച്ച് ഡിവൈഡറില്‍ ഡി.വൈ.എഫ്.ഐബോര്‍ഡ് ബി.ജെ.പി പരാതി നല്‍കി-
കെ.സുരേന്ദ്രന്റെ പരിപാടിയുടെ ബോര്‍ഡ് സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ്.
തളിപ്പറമ്പ്: ദേശീയപാത ഡിവെഡറില്‍ ഡി വൈ എഫ് ഐ യുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചതിനെതിരെ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പോലീസ്-നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കി.
ടൗണ്‍ സ്വകയറില്‍ നടക്കുന്ന പൊതുപരിപാടികള്‍ക്ക്
പരിപാടി നടക്കുന്ന ദിവസം മാത്രം ബോര്‍ഡ് സ്ഥാപിക്കാമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം ലംഘിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ ബോര്‍ഡുകള്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് വാഹനം വരുന്നത് കാണാന്‍ സാധിക്കാത്ത വിധത്തില്‍ കാഴ്ച്ച മറക്കുന്ന വിധത്തിലാണെന്നും ബി.ജെ.പി നേതാവ് പരാതിപ്പെടുന്നു.
അനധികൃതമായി സ്ഥാപിച്ച ഈ ബോര്‍ഡുകള്‍ അധികൃതര്‍ നീക്കം ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ അടുത്ത ദിവസം എന്‍ ഡി എ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ പ്രചരണ ബോര്‍ഡുകളും ഡിവൈഡറുകളില്‍ സ്ഥാപിക്കാന്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.