കുമാര്‍ കുഞ്ഞിമംഗലം 48-ാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് ഫുട്‌ബോള്‍ ജനുവരി 9 മുതല്‍ 20 വരെ.

പിലാത്തറ: കുമാര്‍ കുഞ്ഞിമംഗലം ആതിഥ്യമരുളുന്ന നാല്‍പ്പത്തിയെട്ടാമത് ഉത്തര കേരള സ്വര്‍ണ്ണകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഈ മാസം ഒമ്പതു മുതല്‍ 20 വരെ മല്ലിയോട്ട് ദേവസ്വം ഗ്രൗണ്ട് സുനില്‍ ഇരുട്ടന്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദേശ താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖരായ 15 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

സ്വര്‍ണക്കപ്പിന് പുറമെ സാന്ത്വനം യു.എ. ഇ മല്ലിയോട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന 50,000 രൂപ വിന്നേഴ്‌സിന് ലഭിക്കും. റണ്ണേഴ്‌സിന് 30,000 രൂപ.

ടൂര്‍ണ്ണമെന്റ് ചൊവ്വാഴ്ച വൈകീട്ട് ഏഴിന് മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാര്‍ത്ഥന അധ്യക്ഷത വഹിക്കും.

സംഘാടകസമിതി കണ്‍വീനര്‍ എന്‍.അജയന്‍, പഞ്ചായത്തംഗം ഇ.സന്ദീപ്, എം.പി.ദിലീപ് എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടന മത്സരത്തില്‍ പയ്യന്നൂര്‍ മൊബൈല്‍ ഹബ്ബ് ബ്ലാക്ക് കോബ്ര രാമന്തളിയെ നേരിടും.

വാര്‍ത്ത സമ്മേളനത്തില്‍ എന്‍.അജയന്‍, എം.പി.ദിലീപ്, സുനില്‍ ദോസ്ത്, കെ.പി.സതീശന്‍, എം.രവീന്ദ്രന്‍, കെ.ദിനേശന്‍, പി.അര്‍ജുനന്‍, എം.ശശി എന്നിവര്‍ പങ്കെടുത്തു.