ഭാര്യക്ക് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം വ്യവസായിയുടെ 32 ലക്ഷം സ്വാഹ!!

തളിപ്പറമ്പ്: ഭാര്യക്ക് ഓണ്‍ലൈന്‍ജോലി വാഗ്ദാനംചെയ്ത് വ്യവസായിയുടെ 32 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

എളമ്പേരംപാറ കിന്‍ഫ്ര പാര്‍ക്കിലെ വ്യവസായിയും കാഞ്ഞിരങ്ങാട് കള്ള്ഷാപ്പിന് പിറകില്‍ താമസക്കാരനുമായ കാസര്‍ഗോഡ് പനത്തടി റാണിപുരം പാന്തിക്കലിലെ മുട്ടത്ത് വീട്ടില്‍ പോള്‍ ജോസഫിനാണ്(38) 32 ലക്ഷം നഷ്ടമായത്.

8413831740 എന്ന നമ്പര്‍ മൊബൈല്‍ഫോണ്‍ ഉടമയുടെ പേരിലാണ് കേസ്.

28-12-2023 ന് പോള്‍ ജോസഫിന്റെ ഭാര്യയുടെ വാട്‌സ്ആപ്പിലേക്ക് വന്ന മെസേജിലാണ് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തത്.

തുടര്‍ന്ന് ജനുവരി 1 വരെയുള്ള ദിവസങ്ങളില്‍ വിവിധ അക്കൗണ്ടുകളിലേക്ക് 32 ലക്ഷം രൂപയാണ് പോള്‍ ജോസഫ് നിക്ഷേപിച്ച് നല്‍കിയത്.

പിന്നീട് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.