വര്‍ഗീസ് വൈദ്യന്റെയും ടി.വി.തോമസിന്റെയും കഥ-ലാല്‍സലാം@34.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ഒട്ടുമിക്കതും ഊതിപ്പെരുപ്പിച്ചവയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത സംഭവങ്ങളാണ് പലതിലും പറഞ്ഞിരുന്നത്.
ടി.ദാമോദര്‍മാസ്റ്റര്‍-ഐ.വി.ശശി ടീം ഒരുക്കിയ ഈനാട് മുതലുള്ള ചില രാഷ്ട്രീയസിനിമകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും യാഥര്‍ത്ഥ്യത്താട് ചേര്‍ന്നു നില്‍ക്കുന്നത്.
തോപ്പില്‍ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പോലുള്ള സിനിമകളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്.
അടൂരിന്റെ മുഖാമുഖം, പി.ശ്രീകുമാറിന്റെ അസ്ഥികള്‍ പൂക്കുന്നു, പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍ പോലുള്ള സിനിമകളും ഈ ലിസ്റ്റിലുണ്ട്.
1990 ജനുവരി 7 ന് റിലീസ് ചെയ്ത ലാല്‍സലാം എന്ന സിനിമ ഇന്ന് 34 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ടി.കെ.വര്‍ഗീസ് വൈദ്യര്‍.
ലാല്‍സലാം സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച നെട്ടൂര്‍ സ്റ്റീഫന്‍ വര്‍ഗീസ് വൈദ്യരാണ്. മുരളി അഭിനയിച്ച ഡി.കെ. ടി.വി.തോമസും.
വര്‍ഗീസ് വൈദ്യന്റെ മകനായ ചെറിയാന്‍ കല്‍പ്പകവാടിയാണ് ലാല്‍സലാമിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
പ്രമുഖ തമിഴ് സിനിമാ നിര്‍മ്മാണ കമ്പനിയായ കെ.ആര്‍.ജിയുടെ കെ.ആര്‍.ഗംഗാധരനാണ് നിര്‍മ്മാതാവ്.
മോഹന്‍ലാല്‍, മുരളി, മധു, വിനീത്. ഉര്‍വ്വശി, ഗീത, കരമന, നെടുമുടിവേണു, ജനാര്‍ദ്ദനന്‍, രേഖ, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ലാലു അലക്‌സ്, കെ.പി.എ.സി.ലളിത, സൈനുദ്ദീന്‍, സുകുമാരി. നിമ്മി മോഹന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍.
വേണുനാഗവള്ളി സംവിധാനം ചെയ്ത സിനിമ കെ.ആര്‍.ജി തന്നെയാണ് വിതരണം ചെയ്തത്.
ക്യാമറ-കെ.പി.നമ്പ്യാതിരി, എഡിറ്റര്‍-എന്‍.ഗോപാലകൃഷ്ണന്‍. കല കൃഷ്ണന്‍കുട്ടി, പരസ്യം സാബു കൊളോണിയ.
ഗാനങ്ങള്‍-ഒ.എന്‍.വി, സംഗീതം-രവീന്ദ്രന്‍.
ഗാനങ്ങള്‍-
1-ആടി ദ്രുതപദതാളം മേളം-യേശുദാസ്.
2-ആരോ പോരുന്നെന്‍ കൂടെ-എം.ജി.ശ്രീകുമാര്‍, സുജാത, രവീന്ദ്രന്‍.
3-ലാല്‍സലാം-യേശുദാസ്.
4-സാന്ദ്രമാം മൗനത്തിന്‍-യേശുദാസ്.