ടൗണ്‍ സ്റ്റേഷനിലെ സുരേഷ്‌ഗോപിക്ക് എം.വിജിന്‍ എം.എല്‍.എയുടെ ഷിറ്റ്.

കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ, എസ്‌ഐയോട് കയര്‍ത്ത് കല്ല്യാശേരി എംഎല്‍എ എം.വിജിന്‍. സുരേഷ് ഗോപി കളിക്കേണ്ടെന്ന് ടൗണ്‍ എസ്‌ഐയോട് എം വിജിന്‍ പറഞ്ഞു. സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് എസ്‌ഐയുമായി വിജിന്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. … Read More

അയോധ്യയിലെ രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി.

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹര്‍സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും … Read More

ചെന്നിത്തല രാജരാജേശ്വര ക്ഷേത്രത്തില്‍.

തളിപ്പറമ്പ്: മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതു. കണ്ണൂര്‍ ഡി.സി.സി ജന. സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, … Read More

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്ന്(04-01-2024)വ്യാഴം പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. കണ്ണ് വിഭാഗം, സര്‍ജറി, ദന്തല്‍, ജനറല്‍ ഒ.പി. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ജീവിതശൈലിരോഗ ക്ലിനിക്ക്.

മാതമംഗലം കൂട്ടായ്മ ചികില്‍സാ സഹായം കൈമാറി.

മാതമംഗലം: ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചികില്‍സാ സഹായം കൈമാറി. എരമം കടയക്കരയിലെ ഭിന്നശേഷിക്കാരായ അനീഷ്, ഫാസില എന്നിവര്‍ക്കാണ് ചികില്‍സാ സഹായം നല്‍കിയത്. ധനസഹായ വിതരണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.മനീഷ് അധ്യക്ഷത വഹിച്ചു. സി.വി.അഭിലാഷ്, … Read More

നഗരസഭാ ലൈബ്രറിക്കകത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുന്നു-

തളിപ്പറമ്പ്: ടൈലുകള്‍ പൊട്ടിത്തെറിക്കുന്ന പ്രതിഭാസം തുടരുന്നു, തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ എത്തുന്നവര്‍ ഭീതിയില്‍. 17,000 ത്തിലധികം പുസ്തകങ്ങളും ആയിരത്തിലേറെ മെമ്പര്‍മാരും ഉള്ള തളിപ്പറമ്പ് നഗരസഭാ ലൈബ്രറിക്കകത്ത് കയറാനും പുസ്തകമെടുക്കാനും ഭയപ്പെടുകയാണ്. നിലത്ത് പതിച്ച ടൈലുകള്‍ പൊങ്ങിനില്‍ക്കുന്നത് ചവിട്ടുമ്പോള്‍ പൊട്ടിത്തകര്‍ന്ന് കാലിലേക്ക് കയറുമെന്ന … Read More

ജെസ്‌നയെ കണ്ടെത്താനായില്ല, സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുന്നു.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ജെസ്നാ മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിന് സിബിഐയുടെ വിമര്‍ശനം. വര്‍ഷങ്ങളായി പല തരത്തില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ … Read More

ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ. 10-ാം ചരമവാര്‍ഷികം ആറിന്, എം.വി.ഗോവിന്ദന്‍ എം.എല്‍.എ അനുസ്മരണപ്രഭാഷണം നടത്തും.

പരിയാരം: സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഫാ.എല്‍.എം.സുക്കോള്‍ അനുസ്മരണപ്രഭാഷണം നടത്തുന്നു.  മലബാറിന്റെ മഹാമിഷനറി ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ.യുടെ 10-ാം ചരമവാര്‍ഷിക ദിനാചരണത്തിലാണ് അദ്ദേഹം അനുസ്മരണപ്രഭാഷണം നടത്തുന്നത്. ആദ്യമായാണ് ഒരു ഉന്നത സിപി.എം നേതാവ് ഫാ.സുക്കോള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആറിന് രാവിലെ … Read More

പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃശൂരില്‍ സുരേഷ്‌ഗോപിക്ക് വേണ്ടി ചുമരെഴുത്ത്.

തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുമ്പ് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണം തുടങ്ങിയത്. നാളെത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ … Read More

മുഹമ്മദ് മുസ്തഫക്കും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കേസ്.

തളിപ്പറമ്പ്: സ്വർണ്ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ ശേഷം കൂടുതൽ പണമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസ്. എളമ്പേരംപാറയിലെ മുഹമ്മദ് മുസ്തഫ, മുഹ്സിന, സാഹിദ എന്നിവരുടെ പേരിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസ്. ഫാറൂഖ് നഗറിലെ ജാസ് വില്ലയിൽ … Read More