മുഹമ്മദ് മുസ്തഫക്കും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കേസ്.
തളിപ്പറമ്പ്: സ്വർണ്ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ ശേഷം കൂടുതൽ പണമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസ്.
എളമ്പേരംപാറയിലെ മുഹമ്മദ് മുസ്തഫ, മുഹ്സിന, സാഹിദ എന്നിവരുടെ പേരിലാണ് ഗാർഹിക പീഡന നിയമപ്രകാരം കേസ്.
ഫാറൂഖ് നഗറിലെ ജാസ് വില്ലയിൽ അഷ്റഫിൻ്റെ മകൾ ഷൈമ അഷറഫിൻ്റെ (27) പരാതിയിലാണ് കേസ്.
2015 ജൂലായ് 15ന് മുഹമ്മദ് മുസ്തഫയും ഷൈമയും വിവാഹിതരായി എളമ്പേരത്തെ ഭർതൃവീട്ടിലും ഒമാനിലും താമസിച്ചു വരുന്നതിനിടയിൽ 2016 ജൂലായിൽ 25.5 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും
ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ കൈക്കലാക്കിയ മുഹമ്മദ് മുസ്തഫയുടെ മദ്യപാന ശീലത്തെ ചോദ്യം ചെയ്തതിനും കൂടുതൽ പണം ആവശ്യപ്പെട്ടും പീഡിപ്പിച്ചതായാണ് പരാതി.