അടിതെറ്റി വീഴല്‍ പിലാത്തറയില്‍ നിത്യസംഭവമായി.

പിലാത്തറ: അടിതെറ്റലും വീഴലും പിലാത്തറയില്‍ നിത്യസംഭമായി. ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ ലോറി കുഴിയിലേക്ക് വീണു, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്.

കണ്ണൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയാണ് അടിതെറ്റി താഴെ കുഴിയിലേക്ക് പതിച്ചത്.

കഴിഞ്ഞ ദിവസം ശബരിമല തീര്‍ത്ഥാടകര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് തനവ്‌നെയായിരുന്നു ഈ അപകടവും നടന്നത്.

ദേശീയപാത നിര്‍മ്മാണത്തിന്റെ ബാഗമായി റോഡ് ആഴത്തില്‍ കുഴിച്ചതിനാല്‍ ഇടുങ്ങിയ സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ അല്‍പ്പം ദിശ തെറ്റിയാല്‍ തന്നെ കുഴിയിലേക്ക് വീഴുകയാണ്.

സൈഡില്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ ചെറുതായി ഉരസിയാല്‍ തന്നെ ഇവ ചെരിഞ്ഞുവീഴുകയും അതോടൊപ്പം തന്നെ വാഹനവും നിലംപതിക്കുകയാണ്.

ഇവിടെ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.