വേദ്പാല്‍വര്‍മ്മയും കനുഘോഷും ദുലാല്‍സെന്നും-പാട്ടൊഴുകിയ വഴിയിലൂടെ-2.
കനുഘോഷ്.
മൂടല്‍മഞ്ഞ് എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത സംവിധായകനാണ് സുദിന്‍മേനോന്‍. ഹിന്ദി സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ പരിചയം വെച്ചാണ് ഇദ്ദേഹം ആദ്യ സിനിമയുടെ സംഗീത സംവിധാനം ചെയ്യാനായി ഉഷാഖന്നയെ ക്ഷണിച്ചത്. ഇന്നും സൂപ്പര്‍ ഹിറ്റായി നിലനില്‍ക്കുകയാണ് മൂടല്‍മഞ്ഞിലെ പാട്ടുകള്‍. ഉഷാഖന്നയുടെ ഓര്‍ക്കസ്േ്രട വിഭാഗത്തില്‍ അംഗമായിരുന്ന കനുഘോഷാണ് മൂടല്‍മഞ്ഞിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്. ഏതാണ്ട് ഒരേസമയം ഷൂട്ടിംഗ് ആരംഭിച്ച നാഴികക്കല്ല് എന്ന സിനിമയില്‍ കനുഘോഷിനെ സുദിന്‍മേനോന്‍ സംഗീത സംവിധാകനാക്കി. കനുഘോഷ് സംഗീതസംവിധാനം നിര്‍വ്വഹിച്ച നാഴികക്കല്ലിലെ എല്ലാ പാട്ടുകളും ഹിറ്റുകളായിരുന്നുവെങ്കിലും മറ്റൊരവസരം അദ്ദേഹത്തിന് ലഭിച്ചില്ല. നിരവധി ഹിന്ദി സിനിമകളില്‍ സംഗീതവിഭാഗത്തില്‍ സഹായിയായി കനുഘോഷ് ജോലിചെയ്തിട്ടുണ്ട്.
ഗാനങ്ങള്‍-
1-ചന്ദനത്തൊട്ടില്‍ വേണം-യേശുദാസ്, എസ്.ജാനകി.
2-ചെമ്പവിഴചുണ്ടില്‍-ജയചന്ദ്രന്‍.
3-ഏതോരാവിന്‍-എസ്.ജാനകി.
4-കണ്ണീരിലല്ലേ ജനനം-കമുകറ പുരുഷോത്തമന്‍.
5-നിന്‍പദങ്ങളില്‍ നൃത്തമാടിടും-ജയചന്ദ്രന്‍, ടി.ആര്‍.ഓമന.
ദുലാല്‍സെന്‍
സുദിന്‍മേനോന്‍ സംവിധാനം ചെയ്ത 1971 ല്‍ റിലീസ് ചെയ്ത സിനിമയാണ് പ്രപഞ്ചം. പിഭാസ്‌ക്കരന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദുലാല്‍സെന്‍. ദുലാല്‍സെന്നും ഉഷാഖന്നയുടെ സംഗീത സഹായിയായിരുന്നു. വ്യത്യസ്തങ്ങളായ ഈണങ്ങളോടുള്ള താല്‍പര്യം കാരണമാണ് ദുലാല്‍സെന്നിന് സുദിന്‍മേനോന്‍ അവസരം നല്‍കിയത്.
ഗാനങ്ങള്‍-
1-ഇന്ദുലേഖ ഇന്നുരാത്രിയില്‍-പി.ജയചന്ദ്രന്‍.
2-കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ-യേശുദാസ്.
3-മൊട്ടുവിരിഞ്ഞില്ല-യേശുദാസ്.
4-നീ കണ്ടുവോ മനോഹരീ-എല്‍.ആര്‍.ഈശ്വരി.
5-പോയ് വരൂ തോഴീ-എല്‍.ആര്‍.ഈശ്വരി.
വേദ്പാല്‍വര്‍മ്മ-
പി.സുബ്രഹ്‌മമ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്ത കാട് എന്ന സിനിമയുടെ സംഗീതസംവിധായകനാണ് വേദ്പാല്‍വര്‍മ്മ. ഹം ജംഗിള്‍ ഹേയ്ന്‍ എന്ന ഹിന്ദി ചിത്രത്തെ അധികരിച്ചാണ് കാട് നിര്‍മ്മിച്ചത്. അതിന്റെ സംഗീതസംവിധായകനെ തന്നെ കാടിന് സംഗീതം നല്‍കാന്‍ ക്ഷണിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ വേദ്പാല്‍ വര്‍മ്മയുടെ കാടിലെ എല്ലാ ഗാനങ്ങലും സൂപ്പര്‍ഹിറ്റുകളാണ്. പ്രത്യേകിച്ച് അഴിലംപാലപൂത്തു എന്ന വശീകരണശക്തിയുള്ള ഗാനം എടുത്തുപറയേണ്ടതാണ്.
ഗാനങ്ങള്‍-
1-അമ്പിളിവിടരും പൊന്‍മാനം-യേശുദാസ്, ജാനകി.
2-എന്‍ചുണ്ടില്‍ രാഗമനന്ദാരം-പി.സുശീല.
3-എന്‍ചുണ്ടില്‍ രാഗനൊമ്പരം-എസ്.ജാനകി.
4-ഏഴിലംപാലപൂത്തു-യേശുദാസ്.
5-പൗര്‍ണമിതന്‍-കെ.പി.ബ്രഹ്‌മാനന്ദന്‍, ബി.വസന്ത.
6-വേണോ വേണോ-പി.ബി.ശ്രീനിവാസ്, എല്‍.ആര്‍.ഈശ്വരി.