പഞ്ചായത്ത് വക സ്ഥലത്തിന്റെ നഷ്ടപരിഹാരതുക കൈക്കലാക്കാനുള്ള ശ്രമം പൊളിഞ്ഞു-കെ.കെ.എന്‍.പരിയാരം മരിക്കുന്നതിന് 14 വര്‍ഷം മുമ്പ് സ്മാരകം-!!!!!

പരിയാരം: സി.പി.എം നീക്കം പൊളിഞ്ഞു, നഷ്ടപരിഹാരതുക പഞ്ചായത്തിന് തന്നെ. പരിയാരം ഗ്രാമപഞ്ചായത്തിന്റെ പരിയാരം സെന്ററിലുള്ള കോടികള്‍ വിലവരുന്ന വസ്തുക്കള്‍ വ്യാജരേഖയുണ്ടാക്കി സിപിഎം നിയന്ത്രണത്തിലുള്ള വായനശാല കമ്മിറ്റി കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് നല്‍കിയ പരാതിയിലാണ് തുക പഞ്ചായത്തിന് കൈമാറാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്. 2013 … Read More

നാരായണിക്കും മൂന്ന്പവന്റെ മാല നഷ്ടമായി-

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങിനിടയില്‍ സ്വര്‍ണമാല നഷ്ടപ്പെട്ട സംഭവത്തില്‍  തളിപ്പറമ്പ് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കൂവേരിയിലെ പി.കെ.നാരായണിയുടെ(74) 3 പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. തിരക്കിനിടയില്‍ ആരോ പൊട്ടിച്ചെടുത്തതായാണ് പരാതി. ചെങ്ങളായി ചേരന്‍കുന്നിലെ കമലാക്ഷിയുടെ മൂന്നരപവന്റെ മാല … Read More

സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നു-തളിപ്പറമ്പില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ശുചിമുറികളില്ല-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നതായി മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.ഐ നേതാവുമായ സി.ലക്ഷ്മണന്‍. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഈ വിവരം വെളിപ്പെടുത്തിയത്. വെള്ളം കുടിച്ചാല്‍ ശുചിമുറിയില്‍ പോകേണ്ടിവരുമെന്ന് ഭയന്നാണ് … Read More

രഞ്ജിത ദീപേഷിന് സുരേഷ്‌ഗോപിയുടെ സഹായത്തോടെ വീട്-

പരിയാരം: രഞ്ജിത ദീപേഷിന് ബി.ജെ.പിയുടെ വക വീടൊരുങ്ങുന്നു. ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡ് അതിയടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച രഞ്ജിത ദിപേഷിനാണ് ബി.ജെ.പി വീടൊരുക്കുന്നത്. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നടന്‍ സുരേഷ് ഗോപി എം.പി യുടെ സാമ്പത്തിക സഹായത്തോടെയാണ് … Read More

അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം പെരുമ്പാറയില്‍ 20 ഏക്കറോളം കത്തിനശിച്ചു-

തളിപ്പറമ്പ്: വേനല്‍ കനത്തതോടെ തീപിടുത്തം കൊണ്ട് പൊറുതിമുട്ടി അഗ്നിശമനസേന. ഇന്ന് ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളിലെല്ലാം തന്നെ നിരവധി തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ എല്ലാ യൂണിറ്റുകളും തീയണക്കാനായി പോകേണ്ടി വന്നു. തളിപ്പറമ്പില്‍ … Read More

ടി.കെ.കെ.ഫൗണ്ടേഷന്‍ പുരസ്‌കാരം സി.യൂസഫ് ഹാജിക്ക്–സമര്‍പ്പണം ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും-

മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ്-കാഞ്ഞങ്ങാട്) കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 15-ാമത് പുരസ്‌കാരം വ്യാപാരി നേതാവും കര്‍ഷക പ്രമുഖനുമായ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ്ഹാജിക്ക് … Read More

രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവം-

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ നാലിന് കണിക്ക് തുറക്കല്‍,  ഉച്ചക്ക് 12 ന് നടയടക്കും. വീണ്ടും വൈകുന്നേരം നാലിന് ദര്‍ശനത്തിനായി നട തുറക്കും. രാത്രി ഒന്‍പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പും തുടര്‍ന്ന് തൃച്ചംബരം ക്ഷേത്രത്തില്‍ നിന്നുള്ള തിടമ്പ് … Read More

വിശപ്പ് രഹിത കേരളം: കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടല്‍ തുറക്കും

കണ്ണൂര്‍: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത കേരളം ‘സുഭിക്ഷ ഹോട്ടലുകള്‍’ ആരംഭിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലും പിലാത്തറയിലും സുഭിക്ഷ ഹോട്ടലുകള്‍ക്ക് സ്ഥലം കണ്ടെത്തിയതായി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കണ്ണൂര്‍ … Read More

അഴുക്കില്‍ നിന്ന് അഴകിലേക്ക്’: സി ഡബ്ല്യൂ ആര്‍ ഡി എം സംഘം അഞ്ചരക്കണ്ടി പുഴ സന്ദര്‍ശിച്ചു

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ‘അഴുക്കില്‍ നിന്ന് അഴകിലേക്ക്’ പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ (ഡി പി ആര്‍ ) തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങി. ഡി പി ആര്‍ തയ്യാറാക്കാന്‍ ചുമതലയുള്ള സി ഡബ്ല്യു ആര്‍ ഡി … Read More

ഇണചേരാനെത്തിയ പാമ്പുകളെ പിടികൂടി- ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു-

തളിപ്പറമ്പ്: ഇണചേരാന്‍ എത്തിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ എം.കെ.രവിയുടെ വീട്ടുമതിലിനോട് ചേര്‍ന്ന ഇടവഴിയിലെ മാളത്തില്‍ വെച്ചാണ് പാമ്പുകളെ പിടികൂടിയത്. ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് രവി മാളത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ … Read More