കമ്പനിസ്വാമിയുടെ ഇളയമകന്‍ എന്‍.ഗണപതി(85) ബംഗളൂരുവില്‍ നിര്യാതനായി.

ബംഗളൂരു: ആധുനിക തളിപ്പറമ്പിന്റെ രാജശില്പ്പി അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി)ഇളയ മകന്‍ എന്‍. ഗണപതി (85) ബംഗളൂരുവില്‍ നിര്യാതനായി. 40 വര്‍ഷത്തോളം ഇന്ത്യയിലെ ഡിഫെന്‍സ് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തങ്കം. മക്കള്‍:-ലത, സവിത. മരുമക്കള്‍:-ലക്ഷ്മണന്‍ (മസ്‌ക്കറ്റ്), റാം … Read More

ഹൃദയാഘാതം എ.എസ്.ഐ മരണപ്പെട്ടു.

പനത്തടി :രാജപുരം സ്റ്റേഷനിലെഎ.എസ്.ഐ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. കള്ളാര്‍ സ്വദേശി കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7 മണിയോടെ രാജപുരം … Read More

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് (71) അന്തരിച്ചു.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് (71) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവെ വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1975നും 1987നും ഇടയില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്ക്വാദ് … Read More

ഏമ്പേറ്റിലെ പോള നാരായണന്‍(75) നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ ബുധനാഴ്ച്ച 10 മണിക്ക് (ജൂലായ്-31) സമുദായ ശ്മശാനത്തില്‍. പരിയാരം: റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥനും സി.പി.ഐ പ്രവര്‍ത്തകനുമായിരുന്ന ഏമ്പേറ്റിലെ പോള നാരായണന്‍(75) നിര്യാതനായി. പരേതനായ വെള്ളുവളപ്പില്‍ കോരന്റെ മകനാണ്. ഭാര്യ: സാവിത്രി (പിലാത്തറ). മക്കള്‍: നിത്യ, സനല്‍കുമാര്‍. മരുമകന്‍: പ്രകാശന്‍ (സര്‍വ്വേ … Read More

പാലക്കോടന്‍ മുസ്തഫ ഹാജി(79)നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പൗരപ്രമുഖനും സൈദാര്‍ പള്ളി ആന്റ് ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടന്‍ മുസ്തഫ ഹാജി എന്ന കുട്ടുക്കന്‍ മുസ്തഫ ഹാജി(79) നിര്യാതനായി. ഭാര്യ: സി.പി.ഖദീജ. മക്കള്‍: അബ്ദുള്ള, റഫീഖ് (ടോയ് വേള്‍ഡ്), ഹംസ, നൗഷാദ്, നിസാര്‍,മന്‍സൂര്‍, ഷബീര്‍, സൗദ, ലുബ്‌നി. … Read More

കരിമ്പത്തെ കെ.പി.നാരായണന്‍ (91) നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പത്തെ കെ.പി.നാരായണന്‍ (91) നിര്യാതനായി. ഭാര്യ: പരേതയായ ദ്രൗപതി. മകന്‍: മാധ്യമ പ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍. മരുമകള്‍: ഉഷ. ശവസംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.  

തെയ്യംകലാകാരന്‍ കെ.കുമാരന്‍(73)നിര്യാതനായി.

മാട്ടൂല്‍ അതിര്‍ത്തി: പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ ഫോക്ക്‌ലോര്‍ മെമ്പറും ചിമ്മാനക്കളി, തുടി പാട്ടുകളിലൂടെ ശ്രദ്ധേയനുമായ കെ.കുമാരന്‍ മാട്ടൂല്‍(73) നിര്യാതനായി. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി-വാടിക്കല്‍ സമുദായ ശ്മശാനത്തില്‍. പ്രശസ്ത തെയ്യം കലാകാരനനും … Read More

സി.പി.എം നേതാവ് പി.കെ.ബാലകൃഷ്ണന്‍ നായര്‍(92) നിര്യാതനായി.

ആലക്കോട്: സി പി എം മുന്‍ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം പി.കെ.ബാലകൃഷ്ണന്‍ നായര്‍ (92)നിര്യാതനായി. കര്‍ഷക സംഘം ആലക്കോട് ഏരിയാ കമ്മിറ്റി അംഗം, മുന്‍ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ്, തടിക്കടവ് സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, തിമിരി ക്ഷീരോല്‍പാദക സംഘം … Read More

കെ.കെ.രമ എം.എല്‍.എയുടെ പിതാവ് നിര്യാതനായി.

കോഴിക്കോട്: വടകര എംഎല്‍എ കെ.കെ.രമയുടെ പിതാവ് കെ.കെ.മാധവന്‍ (80)നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.

ഷാലിമാര്‍ സലാംഹാജി(60)നിര്യാതനായി.

തളിപ്പറമ്പ്: ഫാറൂഖ് നഗറിലെ ഷാലിമാര്‍ ഹൗസില്‍ എം.പി സലാം ഹാജി(60) നിര്യാതനായി. ഭാര്യ: ബല്‍കീസ്. മക്കള്‍: ഷാമില്‍, കദീജ, ശബാന, സുല്‍ഫത്. സഹോദരങ്ങള്‍: മൊയ്തു, ബഷീര്‍, ജമീല, സമീറ, ഫാത്തിമ, പരേതയായ കുഞ്ഞാമിന. കബറടക്കം നാളെ രാവിലെ 10 മണിക്ക് വലിയ … Read More