കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. കുറുമാത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം കപ്പാലത്ത് പുതിയ ഡ്രൈനെജ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു

തളിപ്പറമ്പ്: കനത്ത മഴയില്‍ കപ്പാലത്ത് ഷോപ്പുകളില്‍ വെള്ളം കയറുന്നതിനു പരിഹാരം കാണാന്‍ ശ്രമം തുടങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. കടകളില്‍ വെള്ളം കയറുന്നത് തടയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈയിനേജ് സംവിധാനം കാര്യക്ഷമമാക്കാനുള്ള … Read More

അമ്പമ്പമ്പോ–നടുവില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് 12 ജന.സെക്രട്ടറിമാര്‍-വി.എം.നന്ദകിഷോര്‍ പ്രസിഡന്റ്

നടുവില്‍: നടുവില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിക്ക് 12 ജന.സെക്രട്ടറിമാര്‍. വി.എം.നന്ദകിഷോറാണ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസാണ് പുതിയ ഭാരവാഹികളെ നിയമിച്ച് ഉത്തരവായത്. കെ.എ.സെമീന, സ്റ്റെനില്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ശില്‍പ്പ … Read More

ശങ്കര്‍ അസോസിയേറ്റിസ് മൂന്നാം തലമുറയിലേക്ക്-

കണ്ണൂര്‍: ശങ്കര്‍ അസോസിയേറ്റ്‌സ് മൂന്നാം തലമുറയിലേക്ക്. മലബാറിലെ പ്രമുഖ കരാറുകാരനായിരുന്ന വി.പി ശങ്കരന്‍ നമ്പ്യാര്‍ 1935 ല്‍ ആരംഭിച്ച ശങ്കര്‍ അസോസിയേറ്റ്‌സ് എന്ന നിര്‍മ്മാണ കമ്പനി നിരവധി റോഡുകളും, പാലങ്ങളും നിര്‍മ്മിച്ചു. 1952ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അധീനതയില്‍ നിര്‍മ്മിച്ച തലശ്ശേരി സെയ്താര്‍ … Read More

എസ് ഐ യെ കയ്യേറ്റം ചെയ്ത പതിനൊന്നു പ്രതികള്‍ റിമാന്റില്‍.

ഇരിട്ടി: മുഴക്കുന്ന് എസ് ഐയെ കൃത്യനിര്‍വഹണത്തിനിടെ കയ്യേറ്റം ചെയ്ത കേസില്‍ പതിനൊന്നു പ്രതികള്‍ റിമാന്റില്‍. ഇക്കഴിഞ്ഞ് പതിനൊന്നിന് എഴരമണിയോടെ തില്ലങ്കേരി മച്ചുര്‍ മലയില്‍ വെച്ചാണ് മുഴക്കുന്ന് പ്രൊബേഷണറി എസ്.ഐയായ അന്‍സാര്‍ അക്രമത്തിനിരയായത്. അക്രമത്തില്‍ പരുക്കേറ്റ എസ് ഐ ചികിത്സ തേടുകയുമുണ്ടായി. മച്ചൂര്‍മലയിലെ … Read More

ഡി.വൈ.എഫ.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു-

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ ഡി.വൈ.എഫ്.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. നഗരത്തിനടുത്ത് തളാപ്പ് അമ്പാടിമുക്കില്‍ സി.പി.എം. ലോക്കല്‍ സമ്മേളന പതാകദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാകകള്‍, തോരണങ്ങള്‍, ഡി.വൈ എഫ് ഐ കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ സമ്മേളനം … Read More

ഫോട്ടോഗ്രഫി അവശ്യ സര്‍വ്വീസായി പരിഗണിക്കണം: എ കെ പി എ മാതമംഗലം യൂണിറ്റ്

മാതമംഗലം: ഫോട്ടോഗ്രാഫി അവശ്യ സര്‍വീസായി പരിഗണിക്കണമെന്ന് എ.കെ.പി.എ മാതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാതമംഗലം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ഷനോജ് മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ മേഖല പ്രസിഡന്റ് കെ.വി.ഷിജു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജയറാം പയ്യന്നൂര്‍ … Read More

മ്യൂറല്‍ പെയിന്റിംഗില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മുയ്യം സ്വദേശി-

തളിപ്പറമ്പ്: മ്യൂറല്‍ പെയിന്റിഗില്‍ എം.വി.യദുകൃഷ്ണന്‍ ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടി. കുറുമത്തൂര്‍ മുയ്യം പള്ളിവയല്‍ സ്വദേശിയാണ്. പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൂന്ന് മാസം കൊണ്ട് തീര്‍ത്ത അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് ആണ് ഇന്ത്യ ബുക്ക്‌സ് … Read More

മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌കാരം കെ.വി.മെസ്‌നക്ക്.

തളിപ്പറമ്പ്: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരത്തിന് കെ.വി.മെസ്‌ന അര്‍ഹയായി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 31 ന് … Read More

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ കേസ്

മയ്യില്‍: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജോത്സ്യനെതിരെ കേസ്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെ തിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സ്വദേശിയായ 40 കാരിയാണ് പരാതി നല്‍കിയത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയോട് … Read More