നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്:  നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. പൂവത്തെ പൂക്കോത്ത് കിയക്കന്‍ വളപ്പില്‍ വീട്ടില്‍ പി.കെ.വി.മുസ്തഫ(63)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ ഇന്നലെ ഉച്ചക്ക് 1.10 ന് എളമ്പേരം പാറയില്‍ വെച്ച് പിടികൂടിയത്. 10 പേക്കറ്റ് കൂള്‍ലിപ് ഫില്‍റ്റര്‍ ടുബാക്കോയു 6 … Read More

ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.

പെരിങ്ങോം: ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോലിലെ എസ്.വിനോദിന്റെ ഭാര്യ അജിത(45)നെയാണ് കാണാതായത്. ജനുവരി 19 ന് കാങ്കോലിലെ വീട്ടില്‍നിന്ന് പോയ അജിത തിരികെ വന്നില്ലെന്നാണ് പരാതി.

യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി

ഉളിക്കല്‍: യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി. ആറളംഫാം 11-ാം ബ്ലോക്കിലെ സുരേഷിന്റെ മകള്‍ ശ്രീക്കുട്ടിയെയാണ്(23) കാണാതായത്. ഭര്‍ത്താവ് വയത്തൂര്‍ കോളിത്തട്ട് അറബിക്കുളത്തെ വാഴക്കുഴി വീട്ടില്‍ വിപിന്‍ മോഹനന്റെ(24)വീട്ടില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ശ്രീക്കുട്ടിയെ കാണാതായത്. ഉളിക്കല്‍ ഫോലീസ് കേസെടുത്ത് അന്വേഷണം … Read More

കേസരി നായനാര്‍ പരസ്‌ക്കാരം സിബി മലയില്‍ കൈതപ്രത്തിന് സമ്മാനിച്ചു..

മാതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നല്‍കി വരുന്ന കേസരി നായനാര്‍ പുരസ്‌കാരം സംവിധായകന്‍ സിബി മലയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. സി.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജിനേഷ്‌കുമാര്‍ എരമം പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കല-സാഹിത്യ രംഗത്തെ പ്രമുഖര്‍ … Read More

ചന്തേരയിലും ചീമേനിയിലും കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍.

ചന്തേര: ചെറുവത്തൂര്‍ ടൗണില്‍ വെച്ച് കുലുക്കിക്കുത്ത് കളി നടത്തിയ മൂന്നുപേര്‍ ചന്തേര പോലീസിന്റെ പിടിയിലായി. നോര്‍ത്ത് തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ ടി.കുഞ്ഞിക്കണ്ണന്റെ മകന്‍ നന്ദനം വീട്ടില്‍ ടി.രാഹുല്‍(42), ഉദിനൂര്‍ മാപ്പിടിച്ചേരിവീട്ടില്‍ സി.കണ്ണന്റെ മകന്‍ എം.സത്യന്‍(49), വലിയപറമ്പ് കൊടക്കാട്ട് കിഴക്കുമ്പാട് വീട്ടില്‍ പി.വി.സുകുമാരന്‍(51)എന്നിവരെയാണ് ഇന്നലെ … Read More

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ 3-ാം ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണം

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഫെബ്രുവരി-24 ചൊവ്വാഴ്ച തളിപ്പറമ്പ് ഡീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം … Read More

കുഞ്ഞിമംഗലം തെക്കുമ്പാട് ധര്‍മ്മശാസ്താ ക്ഷേത്രം നവീകരണ ബ്രഹ്മകലശം 24 മുതല്‍

പിലാത്തറ: കുഞ്ഞിമംഗലം തെക്കുമ്പാട് ധര്‍മ്മശാസ്താ ക്ഷേത്രം( അയ്യന്‍ കൂലോം)പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശം 24 മുതല്‍ ഫ്രിബ്രവരി മൂന്ന് വരെ നടക്കും. തന്ത്രി തെക്കിനേയടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് മനയില്‍ ഭഗവതി ക്ഷേത്രത്തില്‍ … Read More

കുപ്പം കപ്പണത്തട്ടില്‍ ദേശീയപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

തളിപ്പറമ്പ്: കുപ്പം കപ്പണത്തട്ടില്‍ നിര്‍മ്മാണം നടന്നുവരുന്ന ദേശീയപാതയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഇടിഞ്ഞുവീണ സ്ഥം സന്ദര്‍ശിക്കാനെത്തിയ  ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘവും പ്രദേശവാസികളുമായി വാക്കേറ്റം. പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പ്രശ്‌നം പരിഹരിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റം … Read More

തളിപ്പറമ്പ് ശ്രീഭഗവതിയമ്മക്ക് ഭക്തിനിര്‍ഭരമായ പൊങ്കാല സമര്‍പ്പണം

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മകര പൊങ്കാല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി ചേറ്റൂര്‍ ഇല്ലം വിഷ്ണുനമ്പൂതിരി രാവിലെ 8 .30 ന് … Read More

അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു.

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നസീര്‍-സുഹറ ദമ്പതികളുടെ വളര്‍ത്തു മകള്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി … Read More