പരിയാരം പോലീസ് മുഖം രക്ഷിച്ചുവെങ്കിലും ഇനിയും തെളിയിക്കാന്‍ കേസുകളുടെ കൂമ്പാരം ബാക്കി.

പരിയാരം: ഒരു പ്രതിയെ പിടികൂടി പരിയാരം പോലീസ് തല്‍ക്കാലം മുഖം രക്ഷിച്ചുവെങ്കിലും സംഘത്തലവന്‍ സൊള്ളന്‍സുരേഷ്, ജെറാള്‍ഡ്, രഘു, അബു എന്നിവര്‍ എവിടെയെന്ന് പോലീസ് സംഘം വെളിപ്പെടുത്തിയിട്ടില്ല. ഇനി പിടികിട്ടാനുള്ള നാല് പ്രതികളില്‍ ചിലര്‍ മറ്റൊരു കേസില്‍ അകപ്പെട്ട് ജയിലിലാണെന്ന് സൂചനയുണ്ട്. പയ്യന്നൂര്‍ … Read More

തളിപ്പറമ്പ് മാര്‍ക്കറ്റ് നവീകരിക്കാന്‍ നഗരസഭാ ചെയര്‍മാനേയും ജനപ്രതിനിധികളേയും ക്ഷണിക്കാതെ എം.എല്‍.എ യോഗം വിളിച്ചത് വിവാദമായി.

തളിപ്പറമ്പ്: നഗരസഭാ അധികൃതരെ അറിയിക്കാതെ എം.എല്‍.എ തളിപ്പറമ്പ് മാര്‍ക്കറ്റ് നവീകരിക്കാന്‍ എം.എല്‍.എ താലൂക്ക് ഓഫീസില്‍ യോഗം വിളിച്ചത് വിവാദമായി. നഗരസഭാ ചെയര്‍പേഴ്‌സനേയോ വൈസ് ചെയര്‍മാനേയോ ടൗണ്‍ വാര്‍ഡ് കൗണ്‍സിലറായ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാറിനേയോ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. നഗരസഭാ … Read More

ലോക പ്രമേഹദിനം ആചരിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികള്‍.

പരിയാരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തി. ലക്ച്ചര്‍ തീയ്യേറ്ററില്‍ നടന്ന പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു. ആര്‍.എം.ഒ ഡോ.എസ്.എം.സരിന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷണക്രമം പാലിക്കാം; പ്രമേഹത്തെ പരാജയപ്പെടുത്താം എന്ന വിഷയത്തില്‍ … Read More

നവകേരള സദസ്: പയ്യന്നൂരില്‍ ഗാന്ധി സ്മൃതി മ്യൂസിയം ഫെസ്റ്റ് തുടങ്ങി

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലംതല നവകേരള സദസ് നവംബര്‍ 20-ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും. പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ ഗാന്ധിസ്മൃതി മ്യൂസിയത്തില്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയം ഫെസ്റ്റ് തുടങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ … Read More

സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വന്‍വിജയമാക്കും: സെറ്റോ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി.

തളിപ്പറമ്പ്: ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയപ്പിക്കാന്‍ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സെറ്റോ തളിപ്പറമ്പ് താലുക്ക് കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ 25-ന് തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെറ്റോ താലുക്ക് കണ്‍വെഷന്‍ എന്‍.ജി.ഒ അസോസിയേഷന്‍ … Read More

കേരളോല്‍സവനഗരിയില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു.

പിലാത്തറ: കണ്ണൂര്‍ ജില്ല കേരളോത്സവനഗരിയില്‍ ഐ.ആര്‍.പി.സി മാടായി സോണല്‍ കമ്മിറ്റി, ദയ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് ഉദ്ഘാടനം ചെയ്തു. കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഷിജു, ടി.തമ്പാന്‍, സരിന്‍ശശി, … Read More

എം.വി.ആര്‍ അനുസ്മരണം നടത്തി.

പരിയാരം: മുന്‍ മന്ത്രിയും സി.എം.പി സ്ഥാപകനുമായ എം വി ആറിന്റെ ഒമ്പതാം ചരമ വാര്‍ഷിക ദിനാചരണം പരിയാരത്ത് നടന്നു. സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ അഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണം കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലപ്പള്ളി രാജേഷ് ഉദ്ഘാടനം ചെയ്തു. … Read More

ജില്ലാ കേരളോല്‍സവത്തിന് പിലാത്തറ ഒരുങ്ങി-10 മുതല്‍ 12 വരെ.

പിലാത്തറ: കണ്ണൂര്‍ ജില്ലാ കേരളോത്സവം 10, 11, 12 തീയ്യതികളില്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ സഹകരണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് വേദികളിലായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 2528 … Read More

പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷ സമ്മേളനം

പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്‌നി രക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷാവാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി ഭരണഭാഷ-മാതൃഭാഷ എന്ന പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More

തളിപ്പറമ്പ് ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റി പിരിച്ചു വിട്ടു അഴിമതിക്കാരെ അയോഗ്യരാക്കണം. വഖഫ് സ്വത്ത് സംരക്ഷണ സമിതി.

തളിപ്പറമ്പ്:  തളിപ്പറമ്പ് ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന കമ്മിറ്റിയെ പിരിച്ചു വിടണമെന്നും വഖഫ് ബോര്‍ഡ് നിയമിച്ച എം പാനല്‍ ഓഡിറ്റര്‍ ഇ.കെ.കരുണാകരന്റെ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ ക്രമക്കേടുകള്‍ നടത്തിയവരെ അയോഗ്യരാക്കി വഖഫ് കമ്മിറ്റികളില്‍ … Read More