മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന് കൈത്താങ്ങായി തളിപ്പറമ്പ് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ മുനിസിപ്പല്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ്ഗാര്‍ഡിന്റെ കൈത്താങ്ങായി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. തളിപ്പറമ്പിലെ വിവിധ ശാഖ കമ്മിറ്റികള്‍ മുഖേന ആറായിരത്തോളം പേര്‍ക്കുള്ള ബിരിയാണി ചാലഞ്ച് … Read More

ഗുരുദക്ഷിണയായി ലഭിച്ച തുക ഐ.ആര്‍.പി.സിക്ക് നല്‍കി ശശീന്ദ്രന്‍ ഗുരുക്കള്‍

തളിപ്പറമ്പ്: വിജയദശമി ദിനത്തില്‍ ലഭിച്ച ഗുരുദക്ഷിണ ഐ.ആര്‍.പി.സിക്ക് സംഭാവന നല്‍കി. യുവഭാരത്കളരിസംഘം ഇയ്യൂരിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ ഗുരുവായ ശശീന്ദ്രന്‍ ഗുരുക്കള്‍ക്ക് ലഭിച്ച ഗുരുദക്ഷിണയായ 4242 രൂപയാണ് ഐആര്‍പിസി കുറുമാത്തൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി കണ്‍വീനറായ സി വി ബാലകൃഷ്ണന്‍, കെ … Read More

അഖിലാ ചാക്കോയ്ക്ക് ജയ്ഹിന് ചാരിറ്റി സെന്ററിന്റെ ആദരവ്-

തളിപ്പറമ്പ്: കെ.എ.എസ്.പരിക്ഷയില്‍ രണ്ടാം സ്ട്രീമില്‍ ഒന്നാം റാങ്ക് നേടിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശി അഖില ചാക്കോയെ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പ് ആദരിച്ചു. ജയ് ഹിന്ദിന്റെ ഉപഹാരം കെ.പി.എസ്.ടി.എ മുന്‍ ജില്ലാ പ്രസിഡന്റ് സി.വി സോമനാഥന്‍ മാസ്റ്റര്‍ സമ്മാനിച്ചു. ചടങ്ങില്‍ മഹിളാ … Read More

26 കുപ്പി മദ്യവുമായി 3 പേര്‍ പിടിയില്‍

  തളിപ്പറമ്പ്: 26 കുപ്പി മദ്യവുമായി മൂന്നുപേര്‍ എക്‌സൈസ് പടിയിലായി. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടന്ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫും പാര്‍ട്ടിയും കുറ്റൂര്‍, പയ്യന്നുര്‍, നടുവില്‍, ആലക്കോട് ഭാഗങ്ങളില്‍ ഇന്നലെ നടത്തിയ … Read More

പ്രിയങ്കയുടെ അറസ്റ്റ്-കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കമ്മറ്റികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി-

തളിപ്പറമ്പ്: ഉത്തര്‍പ്രദേശ് സംഭവങ്ങളില്‍ പ്രതിഷേധിച്ചും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ് ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ വൈസ ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ബ്ലോക്ക് … Read More

നടുവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്കിന്റെ പ്രവര്‍ത്തന ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ നിര്‍വ്വഹിച്ചു-

നടുവില്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തനത് പദ്ധതി വര്‍ഷത്തില്‍ തന്നെ നടുവില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതിയ ഐ.പി ബ്ലോക്ക് നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍. പുതിയ ഒ.പി.ബ്ലോക്കിന്റെ പ്രവര്‍ത്തന ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് രേഖ രഞ്ജിത്ത് അധ്യക്ഷത … Read More

പട്ടുവത്ത് കാര്‍ വയലിലേക്ക് മറിഞ്ഞു-

തളിപ്പറമ്പ്: കാര്‍ വയലിലേക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികള്‍ അത്ഭതകരമായി രക്ഷപ്പെട്ടു. പട്ടുവത്തെ മുതുകുട മംഗലശേരി റോഡില്‍ മതുകുട വളവില്‍ തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. കണ്ണോത്ത് നിന്നും മുതുകുടയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന പി.ആന്റ്.ടിയില്‍ നിന്നും വിരമിച്ച … Read More

കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി ആരംഭിക്കണം-സി.പി.എം.പാണപ്പുഴ ലോക്കല്‍ സമ്മേളനം-കെ.കുഞ്ഞിരാമന്‍ വീണ്ടും സെക്രട്ടറി-

പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രയോജനപ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് സി പി എം പാണപ്പുഴ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കണാരംവയല്‍ സി കെ രാഘവന്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ടി വി … Read More

മാതമംഗലം ലയണ്‍സ് ക്ലബ്ബ്-എം.വി.ബാബു പ്രസിഡന്റ്, പി.വി.അജയന്‍ സെക്രട്ടറി-പി.വി.സുനില്‍കുമാര്‍ ട്രഷറര്‍

മാതമംഗലം: പുതുതായി രൂപീകരിച്ച മാതമംഗലം ലയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ ക്ലബ് ആയ പാടിയോടുച്ചാല്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് വി.കെ.ബിജു അധ്യക്ഷത വഹിച്ചു. ഡോ.പി സുധീര്‍, സി എ. ടി.കെ. രജീഷ്, ടൈറ്റസ് തോമസ്, … Read More

ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അനുമോദന സദസ്-

തളിപ്പറമ്പ്: ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അനുമോദന സദസ് സംഘടിപ്പിച്ചു. എയ്ഞ്ചല്‍സ് വിംഗ്, ക്യാമ്പസ് വിംഗ് എന്നിവയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് ഓണ്‍ലൈനായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള എയ്ഞ്ചല്‍സ് … Read More