എം.സി.ജോസഫൈന്‍ നിര്യാതയായി.

കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും മുന്‍ വനതി കമ്മീഷന്‍ ചെയര്‍പേഴ്‌സനുമായ എം.സി.ജോസഫൈന്‍ നിര്യാതയായി. ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണ ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.  പുതിയ കേന്ദ്രകമ്മറ്റിയില്‍ പി.സതീദേവിയേയും സി.എസ്.സുജാതയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആ പ്രഖ്യാപനം നടക്കാനിരിക്കവെയാണ് അന്ത്യം.

മകന്റെ വെട്ടേറ്റ് മാതാപിതാക്കള്‍ മരിച്ചു, മൃതദേഹം റോഡില്‍-

തൃശൂര്‍: മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് പിതാവ് കുട്ടന്‍, അമ്മ ചന്ദ്രിക എന്നിവരെ വെട്ടിക്കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മകന്റെ അക്രമത്തില്‍ ഭയന്ന് വീട്ടില്‍ നിന്ന് … Read More

ഇമ്രാന്‍ഖാന്‍ പുറത്തായി-പാക്കിസ്ഥാനില്‍ അനിശ്ച്രിതത്വം

ഇസ്ലാമാബാദ്: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്ത്. ദേശീയസഭയില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണിത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി … Read More

പ്രഫ.കെ.വി.തോമസിനെ പുറത്താക്കും-ചതിയും വഞ്ചനയും ജനം തിരിച്ചറിയും കെ.സുധാകരന്‍ എം.പി.

തിരുവനന്തപുരം കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി.തോമസ് കോണ്‍ഗ്രസില്‍നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങള്‍ക്കു വേണ്ട തോമസ് പാര്‍ട്ടിയില്‍നിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും. എഐസിസി ഉചിതമായ തീരുമാനം … Read More

കനത്ത കാറ്റില്‍ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനിക്ക് 20 ലക്ഷത്തിന്റെ നഷ്ടം-ബോയിലര്‍ ഷെഡ് തകര്‍ന്നുവീണു-

തളിപ്പറമ്പ്: കനത്ത കാറ്റിലും മഴയിലും മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തില്‍ വന്‍ നാശനഷ്ടം, 20 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. ഇന്ന് (ശനിയാഴ്ച്ച) രാത്രിയോടെ വീശിയടിച്ച കാറ്റിലാണ് പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണ്ണിച്ചര്‍ കണ്‍സോര്‍ഷ്യം കമ്പനിയില്‍ വന്‍ നാശം … Read More

പരിയാരത്ത് വന്‍ മോഷണം-വീട് കുത്തിതുറന്ന് 21 പവന്‍ കവര്‍ന്നെടുത്തു.

പരിയാരം: വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 വരെ സ്വര്‍ണം അലമാരയിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് … Read More

നാടന്‍ തോക്കുമായി രണ്ട് പൂമംഗലക്കാര്‍ അറസ്റ്റില്‍-നാല് തിരകളും പിടികൂടി.

തളിപ്പറമ്പ്: നാടന്‍തോക്കുമായി പൂമംഗലം സ്വദേശികളായ രണ്ടംഗസംഘം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. തയ്യില്‍ പുതിയ പുരയില്‍ നാരായണന്റെ മകന്‍ ടി.പി.സുരേഷ്(32), ദാമോദരന്റെ മകന്‍ ടി.പി.ലിതിന്‍(27) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുയ്യത്തുവെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ … Read More

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരിസ്ഥിതി പ്രവര്‍ത്തന്‍ വിജയ് നീലകണ്ഠന്‍.

മൈസൂരു: കാലിഫോര്‍ണിയന്‍ മുന്തിരി പ്രിയന്‍മാര്‍ ജാഗ്രതൈ!! ദീര്‍ഘകാലം കേടുവരാതിരിക്കാന്‍ മുന്തിരിയില്‍ മാരക വിഷം കലര്‍ത്തുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ—- ഇന്നലെ കിലോവിന് 911 … Read More

തോമസ് മാഷ് ഇനി ചുവപ്പില്‍

മട്ടന്നൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നാളെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി.തോമസ് എത്തി. ഇന്ന് വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രഫ.കെ.വി.തോമസിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ചുവപ്പു ഷാളണിയിച്ച് സ്വീകരിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രഫ.തോമസിനെ സ്വീകരിക്കാനായി … Read More

കമിതാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്(34), ഷിജി(38) എന്നിവരാണ് മരിച്ചത്. ഇന്ന് വെള്ളിയാഴ്ച്ച ഉച്ചയോടെ മീടാടി വെള്ളറക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടത്. യുവതിയുടെ മൃതദേഹം തലയറ്റ നിലയിലായിരുന്നു. … Read More