ബി.ജെ.പി കൊടി മോഷ്ടിച്ച് പരസ്യമായി കത്തിച്ചു-രണ്ടുപേര്‍ അറസ്റ്റില്‍-

പരിയാരം: ബി.ജെ.പി.യുടെ കൊടി മോഷ്ടിച്ച് പൊതുസ്ഥലത്ത് കത്തിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പിലാത്തറ സി.എം.നഗറിലെ ആയില്യം ഹൗസില്‍ ശരത്ചന്ദ്രന്‍(29), പിലാത്തറ ചെറുതാഴത്തെ ജിഷ്ണു ലക്ഷ്മണന്‍ (28) എന്നിവരെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. 17 ന് പുലര്‍ച്ചെ 4.45 … Read More

പോക്‌സോ കേസില്‍ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച ജിതിനെ ജയിലിലടച്ചു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച ശ്രീകണ്ഠാപുരം ചെരിക്കോട്ടെ കെ.വി.ജിതിനെ(21) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അപൂര്‍വ്വമായ ഈ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. ജീവിതാവസാനം വരെ തടവിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 … Read More

നീചന്‍ ജിതിന്‍ ഇനി ജീവിതാവസാനം വരെ ജയിലില്‍–പോക്‌സോ കേസില്‍ അത്യപൂര്‍വ്വ വിധി

തളിപ്പറമ്പ്: കെ.വി.ജിതിന്‍ എന്ന ഉണ്ണി(21) ഇനി ജീവിതാവസാനം വരെ ജയിലില്‍. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് പോക്‌സോ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവും ഇതിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും … Read More

കഞ്ചാവ് ചെടികള്‍ വ്യാപകം-എക്‌സൈസ് പരിശോധന ഊര്‍ജ്ജിതം-

തളിപ്പറമ്പ്: ജില്ലയില്‍ കഞ്ചാവ് ചെടികള്‍ വ്യാപകമായി നട്ടുവളര്‍ത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു.  ഇന്ന് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും ചേര്‍ന്ന് ഇരിണാവ്, മാട്ടൂല്‍, മടക്കര എന്നിവിടങ്ങളില്‍ നടത്തിയ പെട്രോള്‍ ഡ്യൂട്ടിക്കിടയില്‍ മാട്ടൂല്‍ സൗത്ത് പുലിമുട്ട് എന്ന സ്ഥലത്ത് വെച്ച് … Read More

വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു.

മംഗളൂരു: മംഗളൂരുവിലെ മത്സ്യ സംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേര്‍ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജ്‌പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ഫാക്ടറിയില്‍ മാലിന്യം കയറ്റുന്നതിനിടെ ഒരു തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു. ഏഴ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ എത്തിങ്കെിലും രക്ഷാപ്രവര്‍ത്തനത്തിനിടെ … Read More

സഹോദരിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: സഹോദരിമാര്‍ 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടു. പാലകുളങ്ങര കൗസ്തുഭത്തിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനിയമ്മയും (88) സഹോദരി പെരിയാടന്‍ കടിഞ്ഞിപ്പള്ളി രുഗ്മിണി അമ്മയുമാണ് (തമ്പായിക്കുട്ടിയമ്മ-87) മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്. പത്മിനിയമ്മ 15.4.22 കാലത്ത് 8.45 ന് പാലകുളങ്ങരയിലെ വീട്ടിലും ഇളയ സഹോദരി … Read More

വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  ചെമ്പന്തൊട്ടി: വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരിമണ്ണില്‍ ഔസേപ്പ് (കുഞ്ഞച്ചന്‍-89) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത പെരുന്തലേരിയിലെ കണ്ണന്‍ മാസ്റ്റര്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്. 60 അടിയോളം ആഴമുള്ള കിണറ്റില്‍ നിന്നും … Read More

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം-

പയ്യാവൂര്‍: ചുണ്ടപ്പറമ്പില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മുണ്ടാന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന്‍(53), യാത്രക്കാരന്‍ ചെറളാട്ട് നാരായണന്‍(70) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. നാരായണന്റെ കൂടെയുണ്ടായിരുന്ന 10 വയസുകാരിയായ പെണ്‍കുട്ടിക്ക് പരിക്കേറ്റു. … Read More

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു-

പാലക്കാട്: നഗരത്തില്‍ വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് ആശുപത്രിയില്‍ മരിച്ചു. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ കടമുറിയില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയതെന്ന് സാക്ഷികള്‍ പറയുന്നു. ശ്രീനിവാസന്‍ ബി.ജെ.പി പ്രവര്‍ത്തകനും ആര്‍.എസ്.എസ് മുന്‍ ശാരീരിക് … Read More

കര്‍ണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവെച്ചു.

ബെംഗളൂരു: ബെലഗാവിയിലെ കരാറുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ കര്‍ണാടകമന്ത്രി കെ.എസ്. ഈശ്വരപ്പ രാജിസമര്‍പ്പിച്ചു. ബെംഗളൂരുവിലെത്തി മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്ക്ക് ഈശ്വരപ്പ രാജിക്കത്ത് കൈമാറി. സംസ്ഥാന നിയമസഭയിലെ ഗ്രാമവികസന വകുപ്പുമന്ത്രിയായിരുന്നു ഈശ്വരപ്പ. വെള്ളിയാഴ്ച വൈകുന്നേരമാണ് സ്വന്തം മണ്ഡലമായ ശിവമോഗയില്‍നിന്ന് ഈശ്വരപ്പ തലസ്ഥാനത്തേക്ക് … Read More