ഇ.ഒ.എസ്.04 ഐ.എസ്.ആര്‍.ഒ ദൗത്യം വിജയം-

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ.യുടെ 2022ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്. പി.എസ്.എല്‍.വി.സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. … Read More

കുട്ടികള്‍ ഓടിച്ച കാര്‍ കടയിലേക്ക് കയറി-ഒരാള്‍ മരിച്ചു-

ആലുവ: മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇടത്തല കുഴിവേലിപ്പിടി സ്വദേശി ബക്കറാണ് മരിച്ചത്. കളമശ്ശേരി ഗുഡ്‌ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. … Read More

കുതിരവട്ടത്ത് നടന്നത് കൊല- പ്രതിയുടെ അറസ്റ്റ് നാളെയെന്ന് പോലീസ്-

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശനന്‍ പറഞ്ഞു. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. മരിച്ച സമയം … Read More

കാറപകടം-സി.പി.എം ജില്ലാ സെക്രട്ടറിഎം.വി..ജയരാജന് പരിക്കേറ്റു.

കൂത്തുപറമ്പ്: കാറപകടം സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പരിക്കേറ്റു. മമ്പറം പവര്‍ലൂംമെട്ടയില്‍ ഇന്ന് വൈകുന്നേരമായിരുന്നു അപകടം. ജയരാജന് കാലിന്റെ മുട്ടിന് പരിക്കേറ്റു; പരിക്ക് ഗുരുതരമല്ല. കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ജയരാജന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വൈകുന്നേരം ആറരയോടെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഡി.വൈ.എഫ് ഐ നേതാവിന് വെട്ടേറ്റു-

ആലപ്പുഴ: കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘം ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. മാവേലിക്കര പാലമേലിലെ ഡിവൈഎഫ്‌ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്. മറ്റൊരു ഡിവൈഎഫ്‌ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു. നൂറനാട് ടൗണ്‍ സ്വദേശി വിഷ്ണുവാണ് ബൈക്ക് തടഞ്ഞ് നിര്‍ത്തി ആകാശിനെ വെട്ടിയതെന്നാണ് ഡിവൈഎഫ്‌ഐ … Read More

പ്രസിഡന്റ്-അത് ബേബി തന്നെ–

നടുവില്‍: ബേബി ഓടംപള്ളില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴിനെതിരെ 11 വോട്ടുകള്‍ക്കാണ് ബേബി വിജയിച്ചത്. കോണ്‍ഗ്രസിലെ പി.പി.റെജിമോന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പുലിക്കുരുമ്പ വാര്‍ഡ് അംഗമായ റെജിമോന്‍ അസുഖം കാരണം … Read More

അഞ്ചുപേര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചു.

നടുവില്‍: ബേബി ഓടംപള്ളിലിനെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് അഞ്ച് പ്രമുഖ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേല്‍, സെക്രട്ടറി ബാബുമാത്യു, ത്രേസ്യാമ്മ ജോസഫ്‌,   ബിന്ദുബാലന്‍, കെ.വി.മുരളീധരന്‍ എന്നിവരാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച് … Read More

ബേബി വാഴുമോ–വീഴുമോ–നടുവിലില്‍ നാളെ നിര്‍ണായക ദിനം-

നടുവില്‍: വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ഊര്‍ജം ചോര്‍ത്തിക്കൊണ്ട് എഗ്രൂപ്പ് നേതാവ് ബിജു ഓരത്തേല്‍ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനം ഐ വിഭാഗത്തിനും പ്രസിഡന്റ് ്‌സഥാനാര്‍ത്ഥി ബേബി ഓടംപള്ളിക്കും ഒരുപോലെ തിരിച്ചടിയായി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 12-7 വോട്ടിംഗ് നില തന്നെ … Read More

സി.എച്ച്.സീനത്ത് നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

നടുവില്‍: നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ സി.എച്ച്.സീനത്തിനെ തെരഞ്ഞെടുത്തു. ഏഴിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. നാളെയാണ് നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ബേബി ഓടംപള്ളിയാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ബാബുവിജയം-സൈന്യം ദൗത്യം പൂര്‍ത്തിയാക്കി-

പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കരസേന രക്ഷപ്പെടുത്തി. രക്ഷപെടുത്താന്‍ നടത്തുന്ന ദൗത്യത്തിന്റെ അന്തിമഘട്ടം അതീവ ദുഷ്‌കരമായിരുന്നുവെങ്കിലും സൈന്യം വിജയിച്ചു. ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവര്‍ത്തകന്‍ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം … Read More