ആര്‍ട്ടിസ്റ്റ് മോഹനന് നമ്മളൊന്നിന്റെ ആദരവ്-ഡോ.ഷീബ ദാമോദരന്‍ ഉപഹാരം നല്‍കി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓണാഘോഷച്ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് മോഹനന് ആദരവ്. നമ്മളൊന്നിന് ഓണാഘോഷ പരിപാടിയില്‍ ചുണ്ടന്‍വള്ളത്തിന്റെ രൂപം അവതരിപ്പിച്ച് ശ്രദ്ധേയനായ മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആര്‍ട്ടിസ്റ്റ് കരിവെള്ളൂര്‍ സ്വദേശി വി.മോഹനനെ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി.ഷീബ ദാമോദരനാണ് ഉപഹാരം നല്‍കി ആദരിച്ചത്.

നാലായിരം പേര്‍ക്ക് ഓണസദ്യവിളമ്പി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഓണാഘോഷം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓണാഘോഷ പരിപാടിക്ക് 4000 പേര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യവിളമ്പി. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ടാക്‌സി-ഓട്ടോ-ആംബുലന്‍സ് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി പരമാവധി ആളുകളെ ജീവനക്കാര്‍ നേരിട്ട് ക്ഷണിച്ചിരുന്നു. പരിപാടിയുടെ പേര് അന്വര്‍ത്ഥമാക്കി നമ്മളൊന്ന് എന്ന് … Read More

എട്ടും രണ്ടും വയസുള്ള കുട്ടികള്‍ക്ക് വേണ്ടി ഈ അമ്മയോട് കനിയണം

പിലാത്തറ: എട്ടും രണ്ടും വയസ്സുള്ള സെഫനും പ്ലാസ്വിനും അമ്മയെ വേണം, അച്ഛനുപേക്ഷിച്ച ഈ പിഞ്ചോമനകള്‍ക്ക് അമ്മയുടെ കരുതല്‍ നഷ്ടം വരുത്തരുത്. ഗുരുതരമായ ക്യാന്‍സര്‍ രോഗത്തോട് പടപൊരുതുന്ന മിനിക്ക് സുമനസ്സുകളുടെ സഹായം മാത്രമേ രക്ഷയുള്ളു. ഏഴോം പഞ്ചാരക്കുളം നരീക്കോട് കോറോം കുടി വീട്ടില്‍ … Read More

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഗ്രേഡ് എസ്ഐ കുറ്റം സമ്മതിച്ചു

മയ്യില്‍: കൊളച്ചേരിപറമ്പില്‍ സുഹൃത്തായ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്‍ കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ദിനേശന്റെ … Read More

ആലപ്പടമ്പ് അവധൂതാശ്രമത്തില്‍ ഓങ്കാരപുരസ്‌ക്കാര സമര്‍പ്പണവും രാമായണ മനനസത്രവും.

ചീമേനി: ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ ഓങ്കാര പുരസ്‌കാര വിതരണവും രാമായണ മനനസത്രവും നടന്നു. വൈജ്ഞാനിക രംഗത്ത് കളരിപ്പയറ്റിന് നല്‍കിയ സംഭാവനകളെ മാനിച്ച് അവധൂതാശ്രമാധിപതി സാധു വിനോദ്ജി ശ്രീഭാരത് കളരി ആചാര്യന്‍ പത്മശ്രീ എസ്.ആര്‍.ഡി.പ്രസാദ് ഗുരുക്കള്‍ക്ക് ഓങ്കാര പുരസ്‌കാരവും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. … Read More

ഇവര്‍ക്ക് എന്ത് ജനാധിപത്യം-നെഹ്‌റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ഫലകം നശിപ്പിച്ചു.

തളിപ്പറമ്പ്: പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ നശിപ്പിച്ചു. കൊയ്യം ജനാര്‍ദ്ദനന്‍, ജോഷി കണ്ടത്തില്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി പ്രവര്‍ത്തിക്കവെയാണ് … Read More

ധനുഷ കാമുകനോടൊപ്പവും മക്കള്‍ സഹോദരനോടൊപ്പവും പോയി

പരിയാരം: ധനുഷ കാമുകനോടൊപ്പവും മക്കള്‍ സഹോദരനോടൊപ്പവും പോയി. ജൂലായ് 29 ന് ചെറുവിച്ചേരിയില്‍ നിന്നും കാണാതായ കൂവേരിയിലെ ഷാജിയുടെ ഭാര്യ ധനുഷയേയും മക്കളേയുമാണ് കാമുകന്‍ സുജിലിനോടൊപ്പം മംഗളൂരുവിലെ കുന്ദാപുരത്ത് വാടകവീട്ടില്‍ നിന്നും പരിയാരം പോലീസ് കണ്ടെത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്‍പതും … Read More

ദേശീയപാത ഇരട്ടിപ്പിക്കല്‍-സര്‍വീസ് റോഡുകളില്‍ അപകടം പതിവായി.

പിലാത്തറ:ദേശീയ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം സൗകര്യം പരിമിതപ്പെടുത്തുകയും വഴി തിരിച്ച് വിടുകയും ചെയ്ത തോടെ വാഹനയാത്ര ദുരിതമായി. റോഡില്‍ സൗകര്യമില്ലാതാകുകയും തുറന്ന് കൊടുത്ത താല്കാലിക റോഡുകളുടെ ശോച്യാവസ്ഥയും യാത്ര പ്രയാസകരമാക്കുകയാണ്. വെയിലില്‍ പൊടിശല്യവും മഴയില്‍ ചെളിയും കൊണ്ട് യാത്രക്കാര്‍ … Read More

റൂറല്‍ ജില്ലാ പോലീസിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡി എച്ച് ക്യു, വനിതാ … Read More

ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതമാണെന്ന്: കഥാകൃത്ത് ടി.പത്മനാഭന്‍

തളിപ്പറമ്പ്: തന്റെ ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതം ആസ്വദിക്കുന്നതാണെന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍. പ്രശസ്ത കര്‍ണ്ണാടിക് സംഗീതജ്ഞനും സംഗീതസംവിധായകനും, പുല്ലാംകുഴല്‍വാദകനും താളവാദ്യക്കാരനും കര്‍ണാടക പിയാനിസ്റ്റും തിയേറ്റര്‍ ഡയറക്ടറും നടനുമായ മുംബൈ വാഗ്ഗെയകാര്‍ ഡോ.പി എസ് കൃഷ്ണമൂര്‍ത്തിയുടെ പുസ്തകം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ പ്രകാശനം നിര്‍വ്വഹിച്ച് … Read More