മോഷ്ടിക്കാനെത്തുന്നത് കുടുംബസമേതം ലോഡ്ജില്‍ മുറിയെടുത്ത്

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായായി പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്താണ് ഉമേഷ് റെഡ്ഡി മേഷണത്തിന് എത്തിയത്. ടിവി, ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടന്ന് മോഷണം നടത്തേണ്ട വീട് കണ്ടെത്തിയാണ് കവര്‍ച്ചക്കായി … Read More

ഷാലിമാര്‍ സലാം ഹാജി കരുണയുടെ കാവലാള്‍-സമാനതകളില്ലാത്ത വ്യക്തിത്വം.

തളിപ്പറമ്പ്: വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ സമാനതകളില്ലാത്ത വ്യക്തിത്വമാണ് മണിക്കൂറുകള്‍ മുമ്പേ നിര്യാതനായ ഷാലിമാര്‍ സലാംഹാജി. മറ്റ് പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായവും ചെയ്യുന്നുണ്ടെങ്കില്‍. അത് അവരുടെ സംഘടനയുടെ പേരിലോ മറ്റേതെങ്കിലും താല്‍പര്യത്തിലോ … Read More

ചെമ്പന്‍ ചെല്ലി നിയന്ത്രണത്തിന് നാനോ ഫിറമോണ്‍ കെണികള്‍

തളിപ്പറമ്പ്:തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന കീടം ആണ് റിങ്കോഫോറസ് ഫെറുജീനിയസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ചെമ്പന്‍ ചെല്ലി.ചെമ്പന്‍ചെല്ലിയുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ വണ്ടുകളും പുഴുക്കളും സമാധി ദശയും തെങ്ങിന്‍ തടിയില്‍ തന്നെ കാണപ്പെടുന്നു. ചെമ്പന്‍ചെല്ലിയുടെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ വണ്ടുകളെ ആകര്‍ഷിച്ചു നശിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതിക … Read More

കനത്ത മഴയിൽ രാത്രി എട്ട് മണിക്കും കർമ്മനിരതരായി വൈദ്യുതി ജീവനക്കാർ.

കരിമ്പം.കെ.പി.രാജീവൻ തളിപ്പറമ്പ്: വൈദ്യുതി നിലച്ചാൽ ഉടനെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ഫോൺ വിളിച്ച് തെറി പറയുകയും, നിസാര പ്രശ്നങ്ങൾക്ക് വരെ അവരെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങുകയും ചെയ്യുന്നവർ ഇന്നലെ രാത്രി 7.30 ന് തളിപ്പറമ്പ് ചിറവക്കിൽ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ ജീവനക്കാർ നടത്തിയ … Read More

ഗോപാലന് മോഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ-സി.എച്ച്.സെന്റര്‍ രാജ്യത്തിന് മാതൃക.

ഗോപാലന് മോഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ-പരിയാരത്ത് നിന്നും രാജ്യത്തിന് ഒരു മാതൃക. പരിയാരം: ഗോപാലന്റെ ഭൗതികദേഹത്തിന് മോക്ഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ. കഴിഞ്ഞ ദിവസം രാത്രിയില്‍ റോഡിലൂടെ നടന്നുപോകവെ വഴുതിവീണപ്പോള്‍ വാഹനമിടിച്ച് മരിച്ച ഗോപാലന്റെ(65) മൃതദേഹം പരിയാരം സി.എച്ച്.സെന്റര്‍ … Read More

എസ്.വൈ.എസ് സാന്ത്വനകേന്ദ്രം 14 ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാല്‍ ഉദ്ഘാടനം ചെയ്യും.

പരിയാരം: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് അമഖറു സുന്നിയ്യ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആരംഭിച്ച ചെറിയ ഒരു സാന്ത്വന സഹായകേന്ദ്രമാണ് കനിവ്. മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ എന്ന ക്രാന്തദര്‍ശിയായ ആത്മീയ-സന്നദ്ധ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സമാനമനസ്‌ക്കരായ യുവാക്കളുടെ കൂട്ടായ്മയാണ് … Read More

ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ തെരുവ്നായകളുടെ അന്നദാതാവാണ് ഈ 70 കാരന്‍. ശാരീരിക അവശതകള്‍ ഏറെയുണ്ടെങ്കിലും എട്ട് തെരുവ്നായകള്‍ക്കും അവരുടെ രണ്ട് കുഞ്ഞുനായകള്‍ക്കും കൂട്ടായി 24 മണിക്കൂറും ഇദ്ദേഹം തളിപ്പറമ്പ് ബസ്റ്റാന്റ് … Read More

ഗുഗ്ഗുലുനാട്ടിലെ അധോലോക പയ്യന്‍-അധ്യായം-മൂന്ന്.

സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും ലഭിച്ച ചില പുസ്തകങ്ങളിലൂടെയും പത്രങ്ങള്‍ വഴിയുമാണ് ഹാജി മസ്താന്‍ എന്ന അധോലോക നായകനെക്കുറിച്ച് മുന്ന ആദ്യമായി അറിയുന്നത്. വരദരാജ മുതലിയാര്‍, കരീംലാല തുടങ്ങിയ നിരവധി അധോലോക രാജാക്കന്‍മാര്‍ മുന്നയുടെ ഇഷ്ട റോള്‍മോഡലുകളായി. ഹാജി മസ്താനെപ്പോലെ ഒരാളായി മാറണമെന്നായിരുന്നു … Read More

ഗുഗ്ഗുലുനാട്ടിലെ അധോലോകപയ്യന്‍–അധ്യായം-രണ്ട്.

മുനീം കപ്പോത്ത്. നികൃഷ്ട ജന്‍മമെന്ന് പേറെടുത്ത നാണിത്തള്ള തന്നെ വിധിയെഴുതിയ അധോലോകപയ്യന്‍ ജനിച്ച ആ രാത്രിക്ക് സാധാരണയില്‍ കവിഞ്ഞ നീളമുണ്ടായിരുന്നു. കനത്ത ഇരുട്ടില്‍ വീശിയടിച്ച ശീതക്കാറ്റില്‍ രാമനാശാന്റെ കുടില്‍ പലവട്ടം ഞെരിഞ്ഞമര്‍ന്നു. കുറുനരികളുടെ ഓരിയിടലിന് ഒരു നിമിഷം പോലും ഇടവേളയുണ്ടായിരുന്നില്ല. തള്ളയെ … Read More

ഗുഗ്ഗുലുനാട്ടിലെ അധോലോക പയ്യന്‍-അധ്യായം ഒന്ന്.

    കുറുനരികള്‍ നിര്‍ത്താതെ ഓരിയിടുകയും കാലന്‍കോഴികള്‍ എന്തോ കണ്ട് ഭയപ്പെട്ട് കൂട്ടത്തോടെ കൂവുകയും ചെയ്ത, കനത്ത മഴയുള്ള ഒരു കാളരാത്രിയിലാണ് അധോലോക പയ്യന്‍ ജനിച്ചത്. അക്കാമ്മയുടെ മൂന്നാമത്തെ പ്രസവമെടുക്കാനെത്തിയ നാടന്‍ പേറ്റിച്ചി നാണിത്തള്ള തന്നെ വിളിക്കാതെത്തിയ രാമനാശാനോട് പറഞ്ഞു. ഇത് രാഹുകാലമാണ്, … Read More