അനാഥ മൃതദേഹങ്ങളുടെ മോക്ഷപ്രാപ്തിക്ക് പരിയാരം സി.എച്ച്.സെന്റര്‍.

പരിയാരം: മാസങ്ങള്‍ക്ക് മുമ്പേ പരിയാരത്തെ മെഡിക്കല്‍ കോളേജിലെത്തിച്ച രോഗി 19 ദിവസം മുമ്പ് മരിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് രവീന്ദ്രന്‍ എന്ന രോഗിയെ .അത്യാസന്ന നിലയില്‍ 108 ആംബുലന്‍സില്‍ പരിയാരത്തേക്ക് റഫര്‍ ചെയ്തത്.

കണ്ണൂര്‍ ആയിക്കര സ്വദേശിയായ രവീന്ദ്രന്റെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസും സന്നദ്ധ പ്രവര്‍ത്തകരും അന്വേഷം നടത്തിയെങ്കിലും ആരെയുംകണ്ടെത്തായില്ല.

19 ദിവസത്തിലധികമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ആരാരും ഏറ്റെടുക്കാന്‍ ഇല്ലാതെ കിടന്ന മൃതദേഹം സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശപ്രകാരം പരിയാരം സി എച്ച് സെന്റര്‍ചീഫ്‌കോഡിനേറ്ററായ നജ്മുദ്ദീന്‍ പിലാത്തറയോട് ഏറ്റെടുക്കാന്‍സാധിക്കുമോ എന്ന് അന്വേഷിച്ചു.

നിരവധി മൃതദേഹങ്ങള്‍ ഇതിന് മുന്നേയും ഏറ്റെടുത്ത ആളെന്ന നിലയില്‍ കണ്‍വീനര്‍ പി വി,അബ്ദുള്‍ഷുക്കൂറിനേയും തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ് സിറാജ് എന്നിവരെ ബന്ധപ്പെട്ടു.

അവരുടെ പൂര്‍ണ്ണ പിന്തുണയും ആയപ്പോള്‍ കുളപ്പുറം പൊതുശ്മശാന അധികൃതരേും വിവരങ്ങള്‍ ധരിപ്പിച്ചു.

,മണ്ഡലം  കോഡിനേറ്റര്‍ അബ്ദുള്ള ഹാജി, അല്‍ ഹാജ് മുസ്തഫ, ഇബ്രാഹിം കുപ്പം, ശിഹാബ് കുപ്പം,.ബാലന്‍ കുളപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പൊതുസമൂഹത്തിന് മാതൃകയാഗം വിധം സി എച്ച് സെന്റര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചത്.

അനാഥ മൃതദേഹങ്ങള്‍ അത് ഏത് മതക്കാരുടേതായാലും സമരണപ്പെട്ട അവരവരുടെ മതാചാര പ്രകാരം രീതിയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്താന്‍ സി എച്ച് സെന്റര്‍ നടത്തുന്ന പരിശ്രമം വിലമതിക്കാനാവാത്തതാണ്.