മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്നെ വലിയ പുണ്യം: സംസ്ഥാന ജന.സെക്രട്ടെറി അഡ്വ.പി.എം.എ.സലാം.
പരിയാരം: മുസ്ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്നെ വലിയ പുണ്യമാണെന്നും, പുണ്യ കര്‍മ്മങ്ങളുടെ കൂമ്പാരമാണ് മുസ്ലിം ലീഗെന്നും ലീഗ് സംസ്ഥാന ജന.സെക്രട്ടെറി അഡ്വ.പി.എം.എ.സലാം എക്‌സ് എം.എല്‍.എ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ല് തമ്മിലുള്ള അന്തര്‍ധാര സജീവമായി പറത്തുവന്നുകൊണ്ടിരിക്കുന്ന ഇന്നത്തെകാലത്ത് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സി.എച്ച്.സെന്റര്‍ സംഘടിപ്പിച്ച ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴാംമൈല്‍ ഹജുമൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
റാഷിദ് ഗസ്സാലി, പി.ഷമീമ ടീച്ചര്‍, ഡോ.എം.എ അമീറലി എന്നിവര്‍ പ്രഭാഷണം നടത്തി.
ഉമ്മര്‍ നദ്വി തോട്ടിക്കീലിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.
ഇബ്രാഹിംകുട്ടി തിരുവെട്ടൂര്‍, അള്ളാംകുളം മഹമ്മൂദ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം.കെ.ഷബിത തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
സി.എച്ച്.സെന്റര്‍ ജന.സെക്രട്ടെറി അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതവും ട്രഷറര്‍ കെ.ടി.സഹദുല്ല നന്ദിയും പറഞ്ഞു.
ഈ വര്‍ഷത്തെ റമളാനില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി നടത്തിയ സ്നേഹപൊതി ഭക്ഷണ വിതരണത്തിന് വേണ്ടി പ്രവര്‍ത്തിച്ച
വനിതകളുടെ കൂട്ടായ്മയുടെ ഭാഗമായിട്ടാണ് തളിപ്പറമ്പ് സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചത്. 2000 ലേറെ പേര്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.