ചെക്കിത്തോട്കുളം ഇനി നാട്ടുകാരുടെ സ്വന്തം സ്വിമ്മിങ്ങ്പൂള്‍-

പരിയാരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോയിപ്ര ചെക്കിത്തോട് കുളം ഇനി ഗ്രാമത്തിന്റെ സ്വിമ്മിംഗ്പൂള്‍ ഏകദേശം 150 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന കുളം ഒരു കാലത്ത് പ്രദേശത്തിന്റെ ജലസംഭരണിയായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉപയോഗം കുറഞ്ഞതോടെ കുളം ശോചനീയാവസ്ഥയിലായി. കാടുമൂടിയ കുളം പല ഭാഗത്തുമായി ഇടിഞ്ഞുതാഴ്ന്നു.

എന്നാല്‍ കോവിഡ് കാലത്ത് ലോക്ഡൗണ്‍ സമയത്താണ് നാട്ടുകാര്‍ കുളം നവീകരണത്തിന്റെ ആലോചന തുടങ്ങിയത്.

ഒരു വര്‍ഷം മുമ്പ് ജനകീയ കൂട്ടായ്മ ആരംഭിച്ച നവീകരണം പൂര്‍ത്തീകരിച്ചിരിക്കയാണ്.

നാട്ടുകാര്‍ പിരിച്ചെടുത്ത 5 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. ടൈല്‍സ് പോലുള്ള ആഡംബരങ്ങള്‍ ഒഴിവാക്കി പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിലാണ് കുളം നവീകരിച്ചത്.

കുളക്കരയില്‍ ഇരിക്കാനായി ഇരിപ്പിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

നാളെ (ശനി) വൈകുന്നേരം 4 ന് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ കുളം നാടിന് സമര്‍പ്പിക്കും.

നവീകരണ കമ്മറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

നവീകരണത്തിന് നേതൃക്വം നല്‍കിയ ഇ.കെ.ഭാസ്‌ക്കരന്‍, കോണ്‍ട്രാക്ടര്‍ രാജേഷ് എന്നിവരെ ആദരിക്കും.

കെ.വി.കൃഷ്ണന്‍, കെ.പി.അപ്പനു, എം.രാഘവന്‍, പി.ബാലരാജന്‍, അഭിഷേക് കൃഷ്ണന്‍, സി.വല്‍സല എന്നിവര്‍ പ്രസംഗിക്കും.