കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം-അഞ്ചുപേര്‍ മരിച്ചു.
കണ്ണപുരം: ചെറുകുന്ന് പുന്നച്ചേരിയില്‍, ഗ്യാസ് സിലിണ്ടര്‍ ലോറിയും, സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അഞ്ച് മരണം.കെ.എല്‍- 58 ഡി 6753 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചവരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും, ഒരു സ്ത്രീയും, ഒരുകുട്ടിയുമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും എതിരെ വന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിവരുന്നലോറിയുമാണ്അപകടത്തില്‍പെട്ടത്. കാറിന്റെപിന്നിലുണ്ടായിരുന്ന മറ്റൊരുലോറി ഇടിച്ച് നിയന്ത്രണം വിട്ടതാണ് അപകടകാരണം ഇടിയുടെ ആഘാതത്തില്‍ കാര്‍പൂര്‍ണമായും തകര്‍ന്നു ഓടി കൂടിയ നാട്ടുകാരും.. കണ്ണപുരം പോലീസുംകാറിന്റെ വാതിലുകള്‍ വെട്ടി പൊളിച്ചാണ് കാര്‍ ഓടിച്ചിരുന്നപത്മകുമാര്‍ (59) സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരിന്നു. ബോഡി പരിയാരം മെഡിക്കല്‍കോളേജിലേക്ക്മാറ്റി. ബാക്കിയുള്ളവരെ അഗ്‌നിനിശമനസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്തതിനുശേഷം ആണ് പുറത്തെടുത്തത്
അപ്പോഴേക്കും മൂന്നുപേരും മരണപ്പെട്ടിരുന്നു കുട്ടിക്ക് ചെറിയ പള്‍സുണ്ട് എന്നറിഞ്ഞ് പരിയാരത്ത് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കൂടിയുണ്ടായിരുന്ന പത്മകുമാറിന്റെ സുഹൃത്ത് സുധാകരന്‍ (52) ഭാര്യ അജിത(35) അജിതയുടെ പിതാവ് കൃഷ്ണന്‍( 65) അജിതയുടെ സഹോദരന്റെ മകന്‍ ആകാശ് (9) എന്നിവരാണ് മരണപ്പെട്ടത് കോഴിക്കോട് ഇഅ ക്ക് പഠിക്കുന്ന സുധാകരന്റെ മകനെ കോഴിക്കോട് ഹോസ്റ്റലില്‍ കൊണ്ടാക്കി തിരിച്ച് വരുന്ന വഴിയിലാണ് അപകടം.. കരിവെള്ളൂര്‍ പുത്തൂരിലാണ് മരണപ്പെട്ട അജിതയും.. പിതാവ്. കൃഷ്ണന്‍. സഹോദരന്റെ മകന്‍, ആകാശ് എന്നിവര്‍ കരിവെള്ളൂര്‍ പുത്തൂരിലാണ് താമസം കാസര്‍കോട് ചൂരിക്കാട്ട് കമ്മടം മണ്ഡപത്തിലെ അജിതയുടെ ഭര്‍ത്താവ് സുധാകരന്‍ സി നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സുധാകരന്റെ സുഹൃത്താണ് കെ.എന്‍.പത്മകുമാര്‍. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി