ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര-പൂജക്കെടുക്കാത്ത പൂക്കള്‍@47.
എന്‍.ശങ്കരന്‍നായര്‍ എന്ന സംവിധായകനെ ഇക്കിളിസിനിമയുടെ സംവിധായകനെന്ന നിലയിലാണ് മലയാള സിനിമ കൂടുതലായി അറിയുന്നത്. എന്നാല്‍ മദനോല്‍സവം, ഈ ഗാനം മറക്കുമോ, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ സിനിമകള്‍.
എന്‍.മോഹനന്റെ ചെറുകഥയെ ആധാരമാക്കി തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
ജെ.വില്യംസാണ് ക്യാമറ, എഡിറ്റര്‍-എം.എസ്.മണി. കലാസംവിധാനം-ശോഭന, പരസ്യം രാധാകൃഷ്ണന്‍,എസ്.എ.സലാം. ഹസീന ഫിലിംസാണ് വിതരണക്കാര്‍.
ശോഭന പ്രേം കമ്പയിന്‍സിന്റെ ബാനറില്‍ ശോഭന പരമേശ്വരന്‍ നായരും പ്രേംനസീറിന്റെ സഹോദരന്‍ പ്രേംനവാസുമാണ് നിര്‍മ്മാണം.
മധു, ഷീല, ജഗതി ശ്രീകുമാര്‍, അടൂര്‍ഭാസി, ബഹദൂര്‍, പ്രേംനവാസ്, പി.കെ.വേണുക്കുട്ടന്‍ നായര്‍, ഉണ്ണിമേരി, മല്ലികാ സുകുമാരന്‍ എന്നിവരാണ് അഭിനേതാക്കള്‍.
പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് കെ.രാഘവന്‍. 7 പാട്ടുകളാണ് ഈ സിനിമയിലുള്ളത്.
47 വര്‍ഷം മുമ്പ് 1977 ഏപ്രില്‍-29 നാണ് റിലീസ് ചെയ്തത്.
ബാലമുരളീകൃഷ്ണ പാടിയ കണ്ണന്റെ കവിളില്‍ നിന്‍ സിന്ദൂര തിലകത്തിന്‍, നഭസിന്‍ മുകിലിന്റെ, സാരസാക്ഷ എന്നീ ഗാനങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്.
ക്ഷേത്രെേമതന്നറിയാത്ത-ബ്രഹ്‌മാനന്ദന്‍, നവയുഗദിനകരന്‍-അമ്പിളി, പാഹിമാധവ-പി.സുശീല, രജനീകദംബം പൂക്കും-പി.സുശീല.