ക്ഷേത്രം വളപ്പിലെ മരങ്ങള്‍ക്ക് തീവെച്ച 2-പേര്‍ക്കെതിരെ പോലീസ് കേസ്.
കരിവെള്ളൂര്‍: കാവിനകത്തെ മരങ്ങള്‍ക്ക് തീവെച്ച രണ്ടുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പലിയേരിയിലെ പി.വി.കൃഷ്ണന്‍, മോഹനന്‍ എന്നിവരുടെ പേരിലാണ് കേസ്.
പലിയേരി മൂകാംബിക ക്ഷേത്രത്തോടനുബന്ധിച്ച കാവിലെ രണ്ട് മരങ്ങള്‍ക്കാണ് ഇവര്‍ തീവെച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് സംഭവം.
വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.എം.ശ്രീനാഥിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
എസ്.എഫ്.ആര്‍.ഒ ഗണേശന്‍ കിണറ്റിന്‍കര, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇന്ദ്രജിത്ത്, അര്‍ജന്‍, കിരണ്‍, അഭിനന്ദ്, അരവിന്ദ്, ഹോംഗാര്‍ഡ് അനന്തന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ക്ഷേത്രം കമ്മറ്റി സെക്രട്ടെറി
പലിയേരി കുത്തൂര്‍ വീട്ടില്‍ എ.വി.സുനില്‍കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.