ചെറുതാഴത്തെ കുറുന്തോട്ടി ഔഷധിയിലേക്ക്
പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത കുറുന്തോട്ടിയുടെ വിളവെടുപ്പ് നടന്നു.
കുറുന്തോട്ടി വേരുകള്‍ തൃശൂര്‍ ഔഷധിയിലേക്ക് മരുന്ന് നിര്‍മ്മാണത്തിനായി കയറ്റി അയക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരന്‍ നിര്‍വഹിച്ചു.
വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍ പദ്ധതി വിശദീകരിച്ചു.
കെ.പി.വി ഗോവിന്ദന്‍, എം.ജനാര്‍ദ്ദനന്‍, സിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.രമേശന്‍, കെ.സ്മിത എന്നിവര്‍ പ്രസംഗിച്ചു.
ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ഏക്കര്‍ സ്ഥലത്താണ് ഈ തവണ കുറുന്തോട്ടി വിജയകരമായി കൃഷി ചെയ്ത് വിളവെടുപ്പ് പൂര്‍ത്തീകരിച്ചത്.