കരീംസില്‍ നിന്നും 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഹോട്ടലില്‍ നിന്നും പഴകിയ 15 കിലോഗ്രാം കോഴിഇറച്ചി പിടിച്ചെടുത്തു.

ഇന്ന് രാവിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ വിവിധ ഹോട്ടലുകളിലും കൂല്‍ബാറുകളിലും

നടത്തിയ റെയിഡില്‍ കാക്കാത്തോട് ബസ്റ്റാന്റിന് സമീപത്തെ കരീംസ് ഹോട്ടലില്‍ നിന്നാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച കരിപിടിച്ചതും പഴകിയതുമായ കോഴിയിറച്ചി പിടിച്ചെടുത്തത്.

15 സ്ഥാപനങ്ങളിലാണ് രാവിലെ മുതല്‍ റെയിഡ് നടന്നത്.

പ്ലാസ്റ്റിക്കും മാലിന്യങ്ങളും കത്തിക്കുന്നതായി പരാതിഉയര്‍ന്ന കോട്ടക്കുന്നിലെ സ്ഥലവും നഗരസഭാ അധികൃതര്‍ പരിശോധിച്ചു.