വിസ തട്ടിപ്പ്-കിഷോറിനേയും കിരണിനേയും കൂട്ടാളികളേയും പോലീസ് തിരയുന്നു.

തളിപ്പറമ്പ്: സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ക്കെതിരെ തളിപ്പറമ്പില്‍ ആറ് കേസുകള്‍.

പി.പി.കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ വെണ്ണായപ്പള്ളി വീട്ടില്‍ ഡാനി തോമസിന് യു.കെയില്‍ ട്രക്ക് ഡ്രൈവറുടെ വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം മെയ് 24 മുതല്‍ സെപ്തംബര്‍ 8 വരെയുള്ള കാലയളവില്‍ 6.50 ലക്ഷം രൂപ കൈപ്പറ്റിയിട്ടും വിസയോ പണമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.

പകുതി തുക ബാങ്ക് വഴിയും പകുതി നേരിട്ട് പണമായുമാണ് സ്വീകരിച്ചത്.

കേളകം അടക്കാത്തോടിലെ പള്ളിവാതുക്കല്‍ എബി എബ്രഹാമിനോട് 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ യു.കെയയില്‍ വേര്‍ഹൗസ് ഹാന്‍ഡ്‌ലര്‍ തസ്തിക വാഗ്ദാനം ചെയ്ത് 5.75 ലക്ഷം രൂപയും

കൂത്തുപറമ്പ് ആമ്പിലോട്ടെ  പാറയില്‍
വീട്ടില്‍ എന്‍.വി.പ്രശാന്തില്‍ നിന്നും യു.കെയില്‍ വേര്‍ഹൗസ് ഹാന്‍ഡ്‌ലറായി ജോലി വാഗ്ദാനം ചെയ്ത് 2022 ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള സമയത്ത് 6 ലക്ഷം രൂപയും

കാസര്‍ഗോഡ് പാലാവയല്‍ നിരത്തുംതട്ടിലെ ജോയറ്റ് ജോസഫിന്റെ കയ്യില്‍ നിന്നും ബെല്‍ജിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 5.70 ലക്ഷം രൂപ 2021 ഡിസംബര്‍ മുതല്‍ 2022 ആഗസ്ത് വരെ കൈപ്പറ്റിയെന്നും

ചെറുപുഴ പുളിങ്ങോത്തെ എടവരമ്പ് ഓലിക്കല്‍ വീട്ടില്‍ റിജു വര്‍ഗീസില്‍ നിന്നും ബെല്‍ജിയം വിസ വാഗ്ദാനം നല്‍കി 2021 ജനുവരി മുകതല്‍ 2022 ആഗ്‌സ് വരെയുള്ള സമയത്ത് 5.80 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്.

പേരാവൂര്‍ തെറ്റുവഴിയിലെ പൂത്തേട്ട്കുന്നേല്‍ ആല്‍ബിന്‍ ജോര്‍ജിനോടും ബെല്‍ജിയം വിസ  ചെയ്താണ് 2021 ഒക്ടോബര്‍ 22 മുതല്‍ 10.8.22 വരെ 5.75 ലക്ഷം തട്ടിയെടുത്തത്.

കിഷോറിന്റെ അനുജനായ കിരണ്‍കുമാറും മറ്റ് രണ്ടുപേരുമാണ് കേസിലെ പ്രതികള്‍. ഇവരുടെ തട്ടിപ്പിനിരയായ പുല്‍പ്പള്ളിയിലെ മൂത്തേടത്ത് അനൂപ് ടോമി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

നൂറുകണക്കിനാളുകളെയാണ് കിഷോറും സംഘവും വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചിരിക്കുന്നത്.

ഇന്നലെ പയ്യന്നൂരിലും പോലീസ് 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ ഈ സ്ഥാപനത്തിനെതിരെ പരാതിയുമായി ആളുകള്‍ രംഗത്തുവന്നിരുന്നുെവങ്കിലും പോലീസ് വേണ്ടത്ര  ശ്രദ്ധ കാണിച്ചില്ലെന്ന പരാതി വ്യാപകമാണ്.

അന്ന് തന്നെ കേസെടുത്തിരുന്നുവെങ്കില്‍ അനൂപ് ടോമിയുടെ അത്മഹത്യപോലും ഒഴിവാക്കാന്‍ കഴിയുമായിരുന്നുെവന്നും പരാതിക്കാര്‍ പറയുന്നു.